20 September 2024, Friday
KSFE Galaxy Chits Banner 2

മഴ തുടരും, ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Janayugom Webdesk
തിരുവനന്തപുരം
July 25, 2024 8:30 am

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കാലവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസം കർണാടക വരെ ചുരുങ്ങിയ തീരദേശ ന്യൂനമർദ പാത്തി വീണ്ടും വടക്കൻ കേരള തീരം വരെ എത്തിയതാണ് കാരണം. ഇതു കണക്കിലെടുത്ത് 24 മണിക്കൂറിൽ 115 മില്ലീ മീറ്റർ വരെയുള്ള ശക്തമായ മഴ പ്രതീക്ഷിക്കുന്ന എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളിലും വടക്കൻ ജില്ലകളിൽ ഇടവിട്ടുള്ള ശക്തമായ മഴ തുടരുകയാണ്. 

മധ്യകേരളത്തിലടക്കം ഇത് തുടരാനാണ് നിലവിലെ സാധ്യത. അതേസമയം തെക്കൻ കേരളത്തിൽ കാര്യമായ മഴ സാധ്യത പ്രവചിക്കപ്പെട്ടിട്ടില്ല. എന്നാൽ, ഇന്ന് കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്നും രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസമുണ്ടായേക്കാമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇത് കണക്കിലെടുത്ത് വടക്കൻ കേരള തീരത്ത് മത്സ്യബന്ധനവും നിരോധിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: Rain will con­tin­ue, yel­low alert in sev­en dis­tricts today

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.