മഴ; എല്ലാ ജില്ലകളിലും ഇന്നും നാളെയും യെല്ലോ അലെര്‍ട്ട്

Web Desk
Posted on September 05, 2019, 5:14 pm

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വ്യാഴാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും കനത്ത മഴയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്നു നാലു ജില്ലകളില്‍ മാത്രമാണ് നേരത്തെ യെല്ലോ അര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കാലവര്‍ഷം ശക്തിപ്പെട്ട സാഹചര്യത്തെത്തുടര്‍ന്ന് ഉച്ചയ്ക്കുള്ള മുന്നറിയിപ്പില്‍ സംസ്ഥാന വ്യാപകമായി അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കെടുതികളില്‍ ജാഗ്രതയോടെയിരിക്കാന്‍ അധികൃതര്‍ക്കു മുന്നറിയിപ്പ് നല്‍കി.

നാളെ ഒന്‍പതു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കാസര്‍ക്കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

മഴ ശക്തമായെങ്കിലും കേരള തീരത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പില്ല.