29 March 2024, Friday

Related news

March 1, 2024
January 22, 2024
January 22, 2024
January 21, 2024
January 21, 2024
January 19, 2024
January 10, 2024
January 9, 2024
December 19, 2023
December 1, 2023

മഴ

അഭിഷേക് എസ്
ക്ലാസ്: 9 എ എംബിഎച്ച്എസ് കണിയാപുരം
September 27, 2021 5:44 am

തുള്ളികളായി, പലതുള്ളികളായി
ആകാശത്തു നിന്ന് പെയ്തിറങ്ങുമ്പോള്‍
ഉള്ളിലെന്തൊരാഹ്ലാദം
മഴ
തോരാതങ്ങനെ നില്‍ക്കുമ്പോള്‍
ആറും തോടും പുഴയും
നിറഞ്ഞങ്ങനെ കവിയുന്നു
പാതിരാവില്‍ ഞെട്ടിയുണര്‍ന്നു
ആടിയുലഞ്ഞൂ കാറ്റില്‍
പിന്നെ, കെട്ടണഞ്ഞു സന്തോഷം
പൊള്ളിവിറച്ചു മിന്നലില്‍ ദേഹം
കാതടച്ചൊരു ഇടിനാദം
സുന്ദരി മഴയെന്നാരു പറഞ്ഞു
നാശത്തിന്‍ പല നാമ്പുകളെല്ലേ?
ഇനി, ചെറുമഴമതിയേ
പെരുമഴ വേണ്ടേ
കാറ്റാണെങ്കില്‍ കുളിര്‍ക്കാറ്റും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.