October 6, 2022 Thursday

Related news

October 4, 2022
October 3, 2022
September 29, 2022
September 28, 2022
September 28, 2022
September 28, 2022
September 27, 2022
September 26, 2022
September 23, 2022
September 23, 2022

ഐപിഎല്ലില്‍ നിന്ന് ധോണി വിരമിച്ചാല്‍ ഞാനും വിരമിക്കും; റെയ്‌ന

Janayugom Webdesk
മുംബൈ
July 10, 2021 4:35 pm

അടുത്ത് ഐപിഎല്‍ സീസണില്‍ ചെന്നെെ സൂപ്പര്‍ കിങ്സ് നായകന്‍ എംഎസ് ധോണി കളിച്ചില്ലെങ്കില്‍ താനും കളിക്കില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. വരുന്ന ഐപിഎല്‍ സീസണിന് മുമ്പ് ധോണി വിരമിക്കുമോ എന്ന ചര്‍ച്ചകള്‍ സജ്ജീവമായിരിക്കെയാണ് ചെന്നെെ സുപ്പര്‍ കിങ്സില്‍ ധോണിയുടെ സഹതാരവും ഉറ്റ സുഹൃത്തുമായ റെയ്നയുടെ പ്രതികരണം. നേരത്തെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ധോണി വിരമിച്ചപ്പോള്‍ തന്നെ റെയ്‌നയും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

ക്രിക്കറ്റില്‍ ഇനിയും നാല്-അഞ്ച് വര്‍ഷങ്ങള്‍ എനിക്ക് മുമ്പിലുണ്ട്. ഈ സീസണില്‍ ഐപിഎല്ലില്‍ ഇനിയും മത്സരങ്ങള്‍ ശേഷിക്കുന്നുണ്ട്. അടുത്ത സീസണില്‍ രണ്ട് ടീമുകള്‍ കൂടി ഐപിഎല്ലിലേക്ക് വരുന്നു. കളിക്കുന്ന കാലത്തോളം ചെന്നൈയ്ക്ക് വേണ്ടി മാത്രം കളിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും റെയ്‌ന വ്യക്തമാക്കി.

ധോണി അടുത്ത സീസണ്‍ കളിച്ചില്ലെങ്കില്‍ താനും കളിക്കില്ല. 2008 മുതല്‍ ചെന്നൈയ്ക്ക് വേണ്ടി ധോണിയോടൊപ്പം കളിക്കുന്നു. അടുത്ത വര്‍ഷം കൂടി ഐപിഎല്‍ കളിക്കണമെന്ന് ധോണിയോട് പറഞ്ഞുനോക്കും. എന്നാല്‍ ധോണി വിരമിക്കല്‍ തീരുമാനവുമായി മുന്നോട്ടു പോകുകയാണെങ്കില്‍ ഞാനും വിരമിക്കുമെന്നും റെയ്ന കൂട്ടിച്ചേര്‍ത്തു.

Eng­lish sum­ma­ry: Raina on MS Dhoni’s Retirement

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.