Sunday
21 Jul 2019

ഇതുവരെ ലഭിക്കേണ്ട മഴയില്‍ ഇത്തവണ 30 ശതമാനം കുറവ്

By: Web Desk | Wednesday 19 June 2019 9:26 AM IST


പാലക്കാട്: ജൂണ്‍ ഒന്ന് മുതല്‍ ഇതുവരെ ലഭിക്കേണ്ട മഴയില്‍ ഇത്തവണ 30 ശതമാനം കുറവ്. തോരാ മഴയായി മാറാതെ, കറുത്തിരുണ്ട കാര്‍മേഘങ്ങളുടെ തുടര്‍ച്ചയായ വരവും ഇടക്കുള്ള പ്രദേശിക മഴയും രണ്ടു ദിവസം കൂടി തുടരും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകെ!ാള്ളുന്ന ന്യൂനമര്‍ദം അടുത്ത ദിവസം ശക്തമാകുന്നതേ!ാടെ കാലവര്‍ഷം വീണ്ടും സജീവമാകുമെന്നാണു കാലാവസ്ഥാ നിരീക്ഷകരുടെ കണക്കുകൂട്ടല്‍. ചുഴലിക്കാറ്റായ വായുവിന്റെ ഗതിമാറ്റം കാലവര്‍ഷത്തിന്റെ തുടക്കത്തെ ദുര്‍ബലപ്പെടുത്തിയെന്നാണു നിഗമനം.

ശക്തനായ വായു കാലവര്‍ഷക്കാറ്റിനെ ഉലച്ചു. അറബിക്കടലിലെ ഉപരിതല ചൂട് ഉയര്‍ന്നതാണ് വായുവിന്റെ പിറവിക്കു പ്രധാന കാരണമെന്നു വിദ?ഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ പേടിപ്പിച്ച വായു ഗുജറാത്തിനു പടിഞ്ഞാറ് ദുര്‍ബലമായി. ഈ ആഴ്ചയേ!ാടെ അത് ഇല്ലാതാകുമെന്നാണു നിരീക്ഷണം. വായു പ്രതിഭാസം ഉണ്ടായിരുന്നില്ലെങ്കില്‍ സംസ്ഥാനത്ത് തുടര്‍ച്ചയായി നല്ല മഴ ലഭിക്കുമായിരുന്നു. മഴക്കാലം ആരംഭിച്ച ശേഷം ചുഴലി രൂപം കെ!ാള്ളുന്നതു തന്നെ അപൂര്‍വമാണെന്നും വിദഗ്ധര്‍ പറഞ്ഞു. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തെക്കന്‍ മേഖലയില്‍ ശക്തമായ മഴ പിന്നീട് വടക്കന്‍ ജില്ലകളിലേക്കു മാറി. ഇപ്പേ!ാഴും മഴ ലഭിക്കാത്ത പ്രദേശങ്ങള്‍ സംസ്ഥാനത്തുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

അന്തരീക്ഷം പൂര്‍ണമായി മഴക്കാറ് മൂടിയ സ്ഥിതിയിലും ചൂട് അനുഭവപ്പെടുന്ന സാഹചര്യമാണിപ്പോള്‍. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ഇനി കാലവര്‍ഷത്തെ സജീവമാക്കുമെന്നാണു പ്രതീക്ഷ. പെ!ാതുവേ ശാന്തമായിരുന്ന അറബിക്കടല്‍ ഇപ്പേ!ാള്‍ ഇടക്കിടെ കലങ്ങിമറിയുന്ന സ്ഥിതിയുണ്ട്. കാലവര്‍ഷക്കാറ്റ് തുടക്കത്തില്‍ ദുര്‍ബലമായാല്‍ വരും വര്‍ഷങ്ങളിലും ഇപ്പോഴത്തെ സാഹചര്യമുണ്ടാകാമെന്നും നിരീക്ഷണമുണ്ട്.

Related News