സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഉണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയും പാലക്കാടും ആണ് യെല്ലോ അലർട്ട്. ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. കേരളത്തിന്റെ കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും നിലനിൽക്കുന്ന ചക്രവാതചുഴികൾ ആണ് മഴയ്ക്ക് കാരണം. ആൻഡമാൻ കടലിലെ ചക്രവാതചുഴി വ്യാഴാഴ്ചയോടെ ന്യൂനമർദ്ദമായി മാറിയേക്കുമെന്നും കാലാവസ്ഥാവകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
English Summary: Rainfall: Yellow alert in eight districts today
You may like this video also