24 April 2024, Wednesday

Related news

April 3, 2024
January 30, 2024
January 30, 2024
January 8, 2024
January 5, 2024
December 23, 2023
December 21, 2023
December 19, 2023
December 18, 2023
November 24, 2023

കേരളം ഉയർത്തുന്നത് കേന്ദ്രത്തിന്റെ അപകടകരമായ സാമ്പത്തിക നയത്തിന്റെ ബദൽ: മന്ത്രി കെ.രാജൻ

Janayugom Webdesk
ആലപ്പുഴ
October 9, 2021 6:02 pm

കേരളം ഉയർത്തുന്നത് കേന്ദ്രത്തിന്റെ അപകടകരമായ സാമ്പത്തിക നയത്തിന്റെ ബദലാണെന്ന് റവന്യു മന്ത്രി മന്ത്രി കെ രാജൻ പറഞ്ഞു. എ ഐ വൈ എഫ് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജനങ്ങൾക്ക് പരമാവധി സഹായം ഉറപ്പാക്കുകയാണ് സംസ്ഥാന സർക്കാർ.

റവന്യു വകുപ്പിന്റെ ഏറ്റവും പ്രധാന ലക്ഷ്യം കേരളത്തിലെ മുഴുവൻ സാധാരണക്കാർക്കും മണ്ണ് കൊടുക്കുക എന്നത് ആയിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്രത്തിന്റെ വർഗീയ വംശീയ നയങ്ങൾക്കെതിരെ ശക്തമായ നിലപാട് ആണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത് കേരളത്തിലെ ഭൂരഹിതരായ മനുഷ്യർക്ക് ഭൂമി കൊടുക്കാനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും. ഭൂപരിഷ്ക്കരണ നിയമത്തിന്റെ അന്തസത്ത ഉയർത്തി പിടിച്ച് അനധികൃതമായി ഏക്കർ കണക്കിന് ഭൂമി സ്വന്തമാക്കിയവരിൽ നിന്ന് അത് തിരിച്ചുപിടിക്കാനുള്ള പ്രവർത്തനം ശക്തമാക്കും മതനിരപേക്ഷതയിലും മാതൃകയാണ് കേരളം.

ജനങ്ങളുടെ ജീവനോപാധികൾ സംരക്ഷിക്കാൻ ഒട്ടേറെ നടപടികൾ സ്വീകരിച്ചു. സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നയങ്ങളും നിലപാടുകളും ജനങ്ങൾക്ക് വേണ്ടി മാത്രമാണ്. സ്വദേശി ജാഗരൺ മഞ്ച് ഉൾപ്പടെ ഉണ്ടാക്കി രാജ്യത്ത് സ്വാശ്രയത്വത്തിന്റെയും പരമാധികാരത്തിന്റെയും വാക്കുകളെ കുറിച്ച് പറഞ്ഞ കേന്ദ്ര സർക്കാർ അപകടകരമായ രീതിയിലേക്ക് ആണ് രാജ്യത്തെ കൊണ്ടുപോകുന്നത്. പ്ലാനിങ് ബോർഡ് ഉൾപ്പടെ വേണ്ട എന്ന് പറയുന്നതിലൂടെ ലക്ഷ്യമിടുന്നത് പഞ്ച വത്സര പദ്ധതിയിലൂടെ ഉണ്ടാകേണ്ട വികസന പദ്ധതികളെ തകർക്കുകയും മുതലാളിത്ത കേന്ദ്രീകൃതമായ ചൂഷണ വ്യവസ്ഥ അടിച്ചേൽപ്പിക്കുകയുമാണ്. ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളെയും കമ്പോളങ്ങളെയും ജീവിത രീതികളെയും എല്ലാം അപകടകരമായ രീതിയിൽ മാറ്റി എടുക്കുകയാണ് കേന്ദ്ര സർക്കാർ.

സ്വാതന്ത്ര്യ ദിനമല്ല ഓഗസ്റ്റ് 14 ലെ വിഭജന ദിനമാണ് ആചരിക്കേണ്ടത് എന്ന് പറയുന്ന നരേന്ദ്രമോദി ചരിത്രത്തെ വളച്ചൊടിക്കുകയാണ്. ജനാധിപത്യത്തിന്റെ അന്തകനാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു. സി എ അരുൺകുമാർ, എസ് പ്രിൻസി, ബോബി ശശിധരൻ, അസ്ലം ഷാ, വാണി വിശ്വനാഥ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി ടി ടി ജിസ്മോൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.

സംസ്ഥാന പ്രസിഡന്റ് ആർ സജിലാൽ, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, അസിസ്റ്റന്റ് സെക്രട്ടറി മാരായ പി വി സത്യനേശൻ, ജി കൃഷ്ണപ്രസാദ്, സംസ്ഥാന കൗൺസിൽ അംഗം എം കെ ഉത്തമൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം വി മോഹൻ ദാസ്, എ ഐ വൈ എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി എസ് എം ഹുസൈൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ ശോഭ, യു അമൽ അസ്ലം ഷാ തുടങ്ങിയവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.