സുനില്‍ കെ.കുമാരന്‍

നെടുങ്കണ്ടം

August 29, 2021, 3:25 pm

വീട്ടുമുറ്റത്തെ നീലകുറിഞ്ഞി പൂക്കുന്നതും കാത്ത് ഒരു കായിക അദ്ധ്യാപകന്‍

Janayugom Online

നീലകുറഞ്ഞിച്ചെടി വീട്ട് മുറ്റത്ത് നട്ട് വളര്‍ത്തുന്ന കുറുഞ്ഞി സ്‌നേഹിയായ കായിക അദ്ധ്യാപകന്‍. കല്ലാര്‍ ഗവണ്‍മെന്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായിക അധ്യാപകനും പരിസ്ഥിതി പ്രവര്‍ത്തകനും, ഫോട്ടോഗ്രാഫറുമായ റെയ്‌സണ്‍ പി.ജോസഫിന്റെ നെടുങ്കണ്ടത്തെ താമസ സ്ഥലത്താണ് കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി കുറഞ്ഞികള്‍ നട്ട് വളര്‍ത്തുന്നത്. മൂന്നാര്‍ മേഖലയിലെ കാലവസ്ഥയില്‍ നല്ലതുപോലെ വളരുന്ന നീലകുറിഞ്ഞി നെടുങ്കണ്ടത്ത് വളരുമോ പൂക്കുമോയെന്ന ആശങ്കയോടെയാണ് ചെടി നട്ട് വളര്‍ത്തുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നെടുങ്കണ്ടത്തെ ആശാരികണ്ടത്ത് നിര്‍മ്മിച്ച പുതിയ വീട്ടിലേയ്ക്ക് താമസം മാറിപ്പോള്‍ കുറിഞ്ഞി ചെടിയെ കൂടെകൂട്ടാനും അദ്ദേഹം മറന്നില്ല.

 

2006‑ല്‍ മൂന്നാര്‍ മലഞ്ഞെരുവിലെ കുറഞ്ഞി വസന്തം കണുവാന്‍ ഇടയായത്. അന്ന് മൂന്നാര്‍ വെക്കോഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കായിക അദ്ധ്യാപികനായി ജോലി ചെയ്ത് വരികയായിരുന്നു. ആ വിസ്മകാഴ്ച കണ്ടതോടെയാണ് റെയ്‌സണ്‍ കുറുഞ്ഞി സ്‌നേഹിയായി മാറിയത്. ഇൗ സമയത്ത് മൂന്നാറിലെ സന്നദ്ധ സംഘന സംഘടിപ്പിച്ച കുറഞ്ഞി യാത്രയില്‍ പങ്കെടുത്ത് കൊടൈയ്ക്കനല്‍ നിന്നും മൂന്നാറിലേയ്ക്ക് നടന്നു. കുറിഞ്ഞി ചെടികളെ പറിക്കുന്നത് എതിര്‍ക്കുന്ന റെയ്‌സണ്‍, വീട്ടിലേയ്ക്കുള്ള മടക്കയാത്രയില്‍ ഗ്യാപ് റോഡിലെ മണ്ണിടിച്ചിലില്‍ വഴിയിലേയ്ക്ക് വീണ് കിടന്ന കുറഞ്ഞി ചെടി ശ്രദ്ധയില്‍പെട്ടു. ഈ ചെടി അദ്ദേഹം താമസിക്കുന്ന നെടുങ്കണ്ടത്തെ സര്‍ക്കാര്‍ ക്വട്ടേഴ്‌സില്‍ എത്തിച്ച് നട്ടുവളര്‍ത്തുകയായിരുന്നു.

അതിന് ശേഷം ഈ ചെടി ചെറുതായി പൂത്ത് നശിക്കുകയായിരുന്നു. ഇതിന്റെ വിത്തുകള്‍ വീണ് ഉണ്ടായ കുറിഞ്ഞിയാണ ഇപ്പോള്‍ വീട്ട് മുറ്റത്ത് വളരുന്നത്. 12 വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന നീലകുറഞ്ഞി ഇതുവരെ അദ്ദേഹത്തിന്റെ വീട്ടില്‍ പൂവിട്ടില്ല. കാലം തെറ്റി പൂക്കുന്ന നിലകുറഞ്ഞികള്‍ ഉണ്ട്. എങ്കിലും അഞ്ച് വര്‍ഷത്തിനുള്ളില്‍ താന്‍ വളര്‍ത്തുന്ന നീലകുറിഞ്ഞി പുഷ്പിക്കുന്നതും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് റെയ്‌സണ്‍ പി. ജോസഫ്.

Eng­lish sum­ma­ry; rai­son p joseph wait­ing for neelakurinji

You may also like this video;