August 19, 2022 Friday

കുടിയേറ്റകാല കൂട്ടായ്മയില്‍ വികസന കുതിപ്പിനൊരുങ്ങി രാജാക്കാട്

Janayugom Webdesk
January 6, 2020 1:23 pm

രാജാക്കാട്: കുടിയേറ്റ ഗ്രാമത്തിന്റെ മുന്നേറ്റത്തിനായി ജാതിയും മതവും രാഷ്ട്രീയവും മറന്ന് ഒന്നിച്ച് രാജാക്കാട്. കുടിയേറ്റകാല കൂട്ടായ്മ നിലനിര്‍ത്തുന്നതിനും നാടിന്റെ വികസനം ലക്ഷ്യം വച്ചും വിവിധ ജാതി, മത, രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തില്‍ രാജാക്കാട് വികസന കൂട്ടായ്മയ്ക്ക് രൂപം നല്‍കി. ഹൈറേഞ്ചിന്റെ സാംസ്‌ക്കാരിക കേന്ദ്രമെന്ന് അറിയപ്പെടുന്ന രാജാക്കാട് പഞ്ചായത്തിന്റെ സമഗ്രമായ വികസനത്തിനായി ജാതിയും മതവും രാഷ്ട്രീയവും മാറ്റിവച്ച് ഒന്നിച്ചിരിക്കുകയാണ് ഈ കുടിയേറ്റഗ്രാമം. വികനത്തിനൊപ്പം രാഷ്ട്രീയ ചേരിപ്പോരും ജാതിയുടേയും മതത്തിന്റേയും മതില്‍കെട്ടുകളില്ലാത്ത സംസ്‌ക്കാരവും കൂട്ടായ്മയും വളര്‍ത്തെയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാജാക്കാട് വികസന കൂട്ടായ്മയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. വിവിധ രാഷ്ട്രീയ, ജാതിമത നേതാക്കന്മാരും. വ്യാപാരികളും സാംസ്‌ക്കാരിക പ്രവര്‍ത്തകും ജനപ്രതിനിധികളുമടക്ക വികസനകൂട്ടായ്മയിലുണ്ട്. വികസനത്തിനൊപ്പം അവശത അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകുവാനും ലക്ഷ്യം വച്ചാണ് കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത്.

വികസനസമതിയുടെ ആദ്യ ഘട്ട പ്രവര്‍ത്തനമെന്ന നിലയില്‍ രാജാക്കാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനെ താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തണമെന്ന ആവശ്യമാണ് മുന്നോട്ട് വെയ്ക്കുന്നത്. ഇതിനായി സര്‍ക്കാരിന് ഭീമ ഹര്‍ജ്ജി നല്‍കുന്നതിന് വേണ്ടി ഒപ്പു ശേഖരണം ആരംഭിച്ചു. വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ എം ബി ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കല്‍,രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോന്‍ എന്നിവര്‍ ചേര്‍ന്ന് ഭീമ ഹര്‍ജിയില്‍ ഒപ്പിട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ജനറല്‍ കണ്‍വീനര്‍ ഫാ.ജോബി വാഴയില്‍,കോ- ഓഡിനേറ്റര്‍ വി.കെ മാത്യു„മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി വി.എസ് ബിജു,എസ് എന്‍ ഡി പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ. ഡി രമേശ്,എന്‍ എസ് എസ് കരയോഗം പ്രസിഡന്റ് എം.സി സുനില്‍കുമാര്‍,സെക്രട്ടറി എം.ആര്‍ സതീശന്‍,കെ.സുനില്‍കുമാര്‍, മമ്മട്ടിക്കാനം ജുമാ മസ്ജിദ് ഇമാം നിസ്സാര്‍ ബാഖവി,എസ് എന്‍ ഡി പി ശാഖ പ്രസിഡന്റ് വി.എന്‍ തങ്കച്ചന്‍, സെക്രട്ടറി കെ.ടി സുജിമോന്‍, വിശ്വകര്‍മ്മ സഭ ശാഖാ പ്രസിഡന്റ് ഇ.ആര്‍ രാജേഷ്,സാന്‍ജോ കോളേജ് പ്രിന്‍സിപ്പാള്‍ ഫാ.ജിജോ ഇണ്ടിപ്പറമ്പില്‍,ജമാഅത്ത് കമ്മിറ്റി സെക്രട്ടറി ജബ്ബാര്‍,ടൈറ്റസ് ജേക്കബ്ബ്, വി.സി ഷൈന്‍,ഇ.ജെ ചാക്കോ, ബേബി കൊല്ലപ്പിള്ളി,വി.വി ബാബു, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ സിബി കൊച്ചുവള്ളാട്ട്,അബ്ദുള്‍ കലാം,പി ആര്‍ ഒ ടി.ടി ബൈജു,സജി ജോസഫ്, ‚പി.ബി മുരളിധരന്‍നായര്‍,കെ.ജി മഹേഷ്,ആശാ ശശികുമാര്‍,ബിന്ദു സുരേന്ദ്രന്‍,ബെന്നി ജോസഫ്, എ.ഹംസ,വി.എസ് അരുണ്‍ പ്രസാദ്, ക്രിസ്തുജ്യോതി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ഷെറിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.