Web Desk

രാജാക്കാട്

June 19, 2020, 9:57 am

നിർധന കുടുംബത്തിന് വെളിച്ചവുമായി രാജാക്കാട് കെഎസ്ഇി ബി ജീവനക്കാരെത്തി

Janayugom Online

വര്‍ഷങ്ങളായി പ്ലാസ്റ്റിക് ഷെഡില്‍ ഇരുട്ടില്‍ കഴിഞ്ഞിരുന്ന കുടുംബത്തിന് സ്വന്തം ചിലവില്‍ വെളിച്ചമെത്തിച്ച് കെ എസ് ഇ ബി ജീവനക്കാര്‍. ഇടുക്കി രാജാക്കാട് കെ എസ് ഇ ബി സെക്ഷന്‍ ഓഫീസിലെ ജീവനക്കാരാണ് കുത്തുങ്കല്‍ പാലാട്ടില്‍ ആന്റണിക്കും കുടുംബത്തിനും വെളിച്ചമെത്തിച്ച് മാതൃകയായത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആന്റണിയും മൂന്ന്കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബം ഈ പ്ലാസ്റ്റിക് ഷെഡിലാണ് അനിയുറങ്ങുന്നത്.

റേഷന്‍ കാര്‍ഡടക്കം മുന്‍ഗണനാ വിഭാഗത്തിലായതിനാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഒന്നും ലഭ്യമല്ല. നിലവില്‍ ഓണ്‍ലൈൻ ക്ലാസ്സ് ആരംഭിച്ചപ്പോള്‍ സ്കൂളില്‍ നിന്നും കുട്ടികള്‍ക്ക് ടി വി എത്തിച്ച് നല്‍കിയിരുന്നു. എന്നാല്‍ കരണ്ടില്ലാത്തതിനാല്‍ കുട്ടികളുടെ പഠനം മുടുങ്ങുന്ന സാഹചര്യത്തിലാണ് ഇദ്ദേഹം രാജാക്കാട് സെക്ഷന്‍ ഓഫീസിലെത്തിയത്. ഒ വൈ ഇ സി അടച്ച് വൈദ്യുതി എടുക്കുന്നതിന് നല്ലൊരു തുക മുടക്കാകുമെന്ന് അറിഞ്ഞതോടെ ഇയാള്‍ വീട്ടിലേയ്ക്ക് മടങ്ങി.

എന്നാല്‍ തൊട്ടുപുറകേ ഇവിടുത്തെ സുമനുസുകളായ ഉദ്യോഗസ്ഥരും വീട്ടിലെത്തി. കുടുംബത്തിന്റെ ദുരവസ്ഥ നേരില്‍ കണ്ട ഉദ്യോഗസ്ഥര്‍ സ്വന്തം കയ്യില്‍ നിന്നുംപണം മുടക്കി വൈയറിംഗടക്കം പൂര്‍ത്തീരിച്ച് വീട്ടില്‍ വൈദ്യുതി എത്തിച്ച് നല്‍കി. കുട്ടികളുടെ പഠനം വഴിമുട്ടിയ സാഹചര്യത്തില്‍ വൈദ്യുതി എത്തിച്ച് നല്‍കിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് ആന്റണിയും പറഞ്ഞു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജാക്കാട് സെക്ഷന്‍ ഓഫീസിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ ഇത്തരത്തിലുള്ള കുടുംബങ്ങള്‍ സ്വന്തം ചിലവില്‍ വൈദ്യുതി എത്തിച്ച് നല്‍കുന്നുണ്ട്. കൂടാതെ മുടക്കമില്ലാതെ വൈദ്യുതി വിതരണം നടത്തുന്നതിനും മികച്ച സേവനം നടത്തുന്ന രാജാക്കാട്ടിലെ ജീവനക്കാര്‍ നാട്ടുകാരുടേയും പ്രിയപ്പെട്ടവരാണ്. സെക്ഷന്‍ എ ഇ ആതിര, സൂപ്രണ്ട് ദീപ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട് പോകുന്നത്.

you may also like this video;