29 March 2024, Friday

രാജൻ പി ദേവിന്റെ ഭാര്യ അറസ്റ്റിൽ

Janayugom Webdesk
തിരുവനന്തപുരം
January 5, 2022 12:29 pm

അന്തരിച്ച പ്രശസ്ത ചലച്ചിത്ര നടൻ രാജൻ പി ദേവിന്റെ ഭാര്യ ശാന്ത ഗാര്‍ഹിക പീഡന കേസില്‍ അറസ്റ്റിലായി. മരുമകള്‍ പ്രിയങ്കയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കേസിലാണ് അറസ്റ്റ്. നെടുമങ്ങാട് എസ് പി ഓഫീസിൽ ഹാജരായ ശാന്തയെ ജാമ്യത്തിൽ വിടും. മരുമകൾ പ്രിയങ്ക ആത്മഹത്യ ചെയ്ത കേസിലെ രണ്ടാം പ്രതിയാണ് ശാന്ത. ഇവർക്കെതിരെ ആത്മഹത്യാപ്രേരണ, ഗാർഹിക പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്. പ്രിയങ്കയുടെ ഭർത്താവ് ഉണ്ണി പി ദേവിനെ പൊലീസ് 2021 മെയ് 25ന് അറസ്റ്റ് ചെയ്തിരുന്നു. 2021 ഏപ്രിൽ 13നായിരുന്നു പ്രിയങ്കയെ വെമ്പായത്തെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരിൽ ഉണ്ണിയും ശാന്തയും പ്രിയങ്കയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നായിരുന്നു പരാതി. ഉണ്ണിയുമായി പിണങ്ങിയ പ്രിയങ്ക സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. സ്വന്തം വീട്ടിലെത്തിയിട്ടും സ്ത്രീധനത്തിന് പേരിൽ ഉണ്ണി പ്രിയങ്കയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

Eng­lish Sum­ma­ry: Rajan P Dev’s wife arrested

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.