December 3, 2022 Saturday

Related news

November 2, 2022
July 30, 2022
April 25, 2022
April 19, 2022
March 16, 2022
March 14, 2022
March 9, 2022
February 3, 2022
January 13, 2022
January 2, 2022

സൈനികരെ അപമാനിച്ച പരാമര്‍ശം; പ്രതിരോധമന്ത്രി മാപ്പ് പറയണം: ആനി രാജ

Janayugom Webdesk
ന്യൂഡല്‍ഹി
January 14, 2021 12:29 pm

സൈനികരെയും പങ്കാളികളെയും അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ പ്രതിരോധ മന്ത്രി മാപ്പ് പറയണമെന്ന് ദേശീയ മഹിളാ ഫെഡറേഷൻ ജനറല്‍ സെക്രട്ടറി ആനി രാജ ആവശ്യപ്പെട്ടു. സൈനിക്കര്‍ക്കിടയില്‍ വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കി നിലനിര്‍ത്തണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ക്കെതിരെയും ദേശീയ മഹിളാ ഫെഡറേഷൻ രംഗത്ത് വന്നിട്ടുണ്ട്.

സഹപ്രവര്‍ത്തകരുടെ ഭാര്യമാരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന സേനാവിഭാഗങ്ങളില്‍ ഉള്ളവരെ പിരിച്ചുവിടാന്‍ അനുവദിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം. 2018ലെ സുപ്രീം കോടതി വിധി പ്രകാരം ഇത് ക്രിമിനല്‍ കുറ്റമല്ല. എന്നാല്‍ അത്തരം ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ സൈനിക ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിന് യോജിച്ച പ്രവര്‍ത്തിയല്ല ചെയ്യുന്നത് എന്നാണ് കേന്ദ്രത്തിന്റെ അഭിപ്രായം.

വിവാഹേതര ലൈംഗികബന്ധം കുറ്റമല്ലാതാക്കിയ ഭരണഘടനാ ബെഞ്ച് വിധി സായുധസേനാംഗങ്ങള്‍ക്ക് ബാധകമാകരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രം നല്‍കിയ ഹര്‍ജി പരിഗണിക്കാനിരിക്കേയാണ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

ENGLISH SUMMARY: rajanadh singh should apol­o­gize says aanie raja

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.