ഏറെ ആരാധകരുള്ള താരമാണ് സ്റ്റൈല്‍ മന്നന് രജനികാന്ത്. രജനിയുടെ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ കോടികളുടെ ലാഭമാണ് കൊയ്യാറുള്ളത്. അതുകൊണ്ടു തന്നെ ഏറെ പ്രതീക്ഷകളോടെ തന്നെയായിരുന്നു സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും സംവിധായകന് മുരുകദോസും കൈകോര്‍ത്തത്. ഇരുവരുടെയും ആദ്യ ചിത്രമായ ദര്‍ബാര്‍ നാലായിരം തീയേറ്ററുകളിലാണ് റിലീസ് ചെയ്തത്.
എന്നാല്‍ ജനുവരി ഒന്‍പതിന് പൊങ്കല്‍ റിലീസായി തിയറ്ററിലെത്തിയ ചിത്രം എല്ലാവരെയും പൂര്‍ണമായി നിരാശപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചിത്രം വേണ്ടത്ര സാമ്പത്തിക നേട്ടമുണ്ടാക്കിയില്ലെന്ന് തന്നെ പറയാം. ആദ്യ രണ്ട് ദിവസം സിനിമയ്ക്ക് വലിയ തിരക്കുണ്ടായിരുന്നുവെങ്കിലും പിന്നീട് പ്രേക്ഷകര്‍ കുറഞ്ഞു. അതുകൊണ്ട് തന്നെ സിനിമ ബോക്സ് ഓഫീസിലും പരാജയമായി.
സിനിമ ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിതരണക്കാരും രംഗത്തെത്തി. സിനിമയ്ക്കുണ്ടായ നഷ്ടത്തിന്റെ ഒരു വിഹിതം രജനികാന്ത് നികത്തണമെന്നാണ് ഇപ്പോള്‍ വിതരണക്കാരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് താരത്തെ കാണാന്‍ ചെന്നൈയിലുള്ള വസതിയിലെത്തിയ വിതരണക്കാരെ പൊലീസ് തടഞ്ഞത് പ്രശ്നങ്ങള്‍ സൃഷ്ടച്ചിരുന്നു. അതേസമയം പൊലീസ് തടഞ്ഞ സംഭവത്തില്‍ രജനികാന്ത് ഇടപെടണമെന്ന് വിതരണക്കാര്‍ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം താരത്തിന്റെ വീടിനു മുമ്പില്‍ നിരാഹാരമിരിക്കാനാണ് വിതരണക്കാരുടെ തീരുമാനം.
200 മുതല്‍ മുടക്കിലാണ് ദര്‍ബാര്‍ നിര്‍മ്മിച്ചത്. നേരത്തെ ബാബയ്ക്കും ലിംഗയ്ക്കും നഷ്ടം വന്നപ്പോഴും വിതരണക്കാര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. അതേസമയം പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ ദര്‍ബാറിന് സാധിച്ചില്ലെന്നും ഇങ്ങനെയൊരു പരാജയം പ്രതീക്ഷിച്ചിരുന്നില്ലെന്നും നഗരത്തിലെ ഒരു തിയറ്റര്‍ ഉടമ വെളിപ്പെടുത്തി. ദര്‍ബാറിന്റെ നഷ്ടം നികത്താന്‍ രജനി സര് ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തിയറ്റര്‍ ഉടമ പറഞ്ഞു.
English Summary: rajanikanth darbar movie
YOU MAY ALSO LIKE THIS VIDEO