Web Desk

ചെന്നൈ:

January 10, 2021, 8:16 pm

രജനീകാന്തിനെ രാഷ്​ട്രീയത്തിലേക്ക്​ സ്വാഗതം ചെയ്​ത്​ ആരാധകർ

Janayugom Online

നടൻ രജനീകാന്തിനെ തമിഴ്​നാട്​ രാഷ്​ട്രീയത്തിലേക്ക്​ സ്വാഗതം ചെയ്​ത്​ ആയിരക്കണക്കിന്​ ആരാധകർ. വള്ളുവർ കോട്ടത്താണ്​ സ്​ത്രീകളും കുട്ടികളുമടക്കം 3000ത്തോളംപേർ തടിച്ചുകൂടിയത്​.തമിഴ്​നാട്ടിലെ വിവിധ ജില്ലകളിൽനിന്ന്​ ജനങ്ങൾ വള്ളുവർ കോട്ടത്തെത്തി. പൗരാണിക കേന്ദ്രമായ വള്ളുവർ കോട്ടത്തിന്റെ മതിലിന്​ ചുറ്റും ​‘എന്റെ വോട്ട്​ രജനിക്ക്​… അല്ലെങ്കിൽ ആർക്കുമില്ല’ തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ഡിസംബർ 31ന്​ രാഷ്​ട്രീയ പ്രവേശനം പ്രഖ്യാപിക്കുമെന്ന്​ രജനീകാന്ത്​ പറഞ്ഞിരുന്നു. എന്നാൽ പിന്നീട്​ ആരോഗ്യ പ്രശ്​നങ്ങളെ തുടർന്ന്​ രാഷ്​ട്രീയ പ്രവേശനത്തിൽനിന്ന്​ രജനി പിൻവാങ്ങുകയായിരുന്നു. ഇതോടെ രജനിയുടെ രാഷ്ട്രീയ പ്രവേശനം കാത്തിരുന്ന ആരാധകർ നിരാശരാകുകയായിരുന്നു. രജനിയുടെ വീടിന്​ മുമ്പിൽ ആരാധകൻ ആത്മഹത്യക്ക്​ ശ്രമിക്കുകവരെ ചെയ്തിരുന്നു.

ENGLISH SUMMARY: RAJANIKANTH FANS INAUGURATE HIM INTO POLITICS

YOU MAY ALSO LIKE THIS VIDEO