Web Desk

ചെന്നൈ

February 09, 2020, 12:29 pm

തെരഞ്ഞെടുപ്പിന് ഒരുങ്ങി രജനികാന്ത്; ഏപ്രിലില്‍ രാഷ്ട്രീയപാർട്ടി പ്രഖ്യാപിക്കുമെന്ന് വിവരം

Janayugom Online

നടന്‍ രജനീകാന്ത് ഏപ്രിലില്‍ രാഷ്ട്രീയപാർട്ടി പ്രഖ്യാപിക്കുമെന്ന് വിവരം. അണ്ണാ ഡിഎംകെയില്‍ നിന്ന് പ്രധാന നേതാക്കള്‍ രജനിക്കൊപ്പം എത്തിയേക്കും. ഓഗസ്റ്റിൽ സംസ്ഥാന ജാഥ നടത്തി തിരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് രജനിയുടെ പദ്ധതി. നിയുടെ നേതൃത്വത്തില്‍ ആരംഭിച്ച രജനി മക്കള്‍ മണ്‍ഡ്രത്തി​ന്റെ പേരിലാവും പുതിയ രാഷ്​ട്രീയപാര്‍ട്ടി ആരംഭിക്കുക. അണ്ണാ ഡിഎംകെയില്‍ നിന്ന് പ്രധാന നേതാക്കള്‍ രജനിക്കൊപ്പം എത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഓഗസ്റ്റിലായിരിക്കും പാര്‍ട്ടിയുടെ ആദ്യ സമ്മേളനം. സെപ്റ്റംബറില്‍ രജനി സംസ്ഥാന ജാഥ നടത്തും. ശേഷം തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങും.

തമിഴ്​നാട്ടിലെ ജാതി കേന്ദ്രീകൃത പാര്‍ട്ടിയായ പാട്ടാളി മക്കള്‍കക്ഷി സഖ്യത്തിനൊപ്പം ചേരുമെന്നും സൂചനയുണ്ട്​. കമല്‍ഹാസ​ന്റെ മക്കള്‍ നീതിമയ്യവും സഖ്യത്തിലുണ്ടായേക്കും. മറ്റ്​ പാര്‍ട്ടികളെ കൂടി ച്ചേര്‍ത്ത്​ മഴവില്‍ സഖ്യമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാണ്​ രജനികാന്തി​ന്റെ പദ്ധതി.

Eng­lish sum­ma­ry: Rajanikanth starts new polit­i­cal party

YOU MAY ALSO LIKE THIS VIDEO