ഭാരതീയ ചിത്രകലയെ ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തിയ വിശ്വകലാകാരനായ രാജാ രവിവർമ്മയ്ക്ക് തിരുവനന്തപുരത്ത് സ്മാരകമുയരുന്നു. രാജാ രവിവർമ്മയുടെ അമൂല്യകലാസൃഷ്ടികൾ പ്രദർശിപ്പിക്കുവാൻ ഗാലറി സ്ഥാപിക്കണമെന്ന് കഴിഞ്ഞ 40 വർഷങ്ങളായുള്ള ആവശ്യമാണ് ഈ സർക്കാരിന്റെ ശ്രമഫലമായി യാഥാർത്ഥ്യമാകുന്നത്.
പരിമിതമായ സൗകര്യങ്ങൾ മാത്രമുളള ശ്രീചിത്രാ ആർട്ട് ഗാലറിയിൽ സൂക്ഷിക്കുന്ന 43 രവിവർമ്മ ചിത്രങ്ങളും അനേകം പെൻസിൽ സ്കെച്ചുകളും ഇനി അന്താരാഷ്ട്ര നിലവാരമുള്ള ചിത്രഗാലറിയിലേക്ക് മാറും. പദ്ധതിയ്ക്കായി എട്ട് കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്.
കേരള സർക്കാരിന്റെ മ്യൂസിയം നോഡൽ ഏജൻസിയായ ‘കേരളം മ്യൂസിയം’ തയ്യാറാക്കിയ പദ്ധതി പ്രകാരം നിലവിലുള്ള ആർട്ട് ഗാലറിയോട് ചേർന്ന് നിർമ്മിക്കുന്ന രവിവർമ്മ ആർട്ട് ഗാലറിയുടെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഓൺലൈനായി നിർവഹിക്കും. മ്യൂസിയം ആഡിറ്റോറിയത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി അധ്യക്ഷനാകും. മന്ത്രി അഡ്വ. കെ രാജു വിശിഷ്ടാതിഥിയായി പങ്കെടുക്കും.
English summary; rajaravivarmma art galary
You may also like this video;