കേരളത്തിൽ നിന്ന് അതിഥി തൊഴിലാളികളെ തുരത്തണമെന്ന വിവാദപരാമർശം നടത്തിയ സംവിധായകനായും ബിജെപി നേതാവുമായ രാജസേനൻ മാപ്പ് പറഞ്ഞു. അതിഥി തൊഴിലാളികൾ നാടിന് ആപത്താണെന്നും അവർക്ക് കൊടുക്കാൻ ഉള്ളത് കൊടുത്ത് എത്രയും പെട്ടെന്ന് നാട്ടിൽ നിന്ന് ഓടിക്കണമെന്നായിരുന്നു രാജസേനൻ നടത്തിയ പ്രസ്താവന.
രാജസേനൻ നടത്തിയ പ്രസ്താവന അതിഥി തൊഴിലാളികളെ വംശീയമായി അധിക്ഷേപിക്കുകയാണെന്ന വിമർശനം ഉയർന്നു വന്നിരുന്നു. രാജസേനന് എതിരെ കേസെടുക്കണമെന്ന വാദവും ഉയർന്നു. ഇതേ തുടർന്നാണ് വീഡിയോ നീക്കം ചെയ്ത് രാജസേനൻ ക്ഷമ ചോദിച്ചു കൊണ്ട് രംഗത്ത് വന്നത്.
ENGLISH SUMMARY: Rajasenan says sorry on his controversial statement
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.