ഗ്രാമത്തിൽ ഇറങ്ങിയ രണ്ട് കടുവകൾ കൊല്ലപ്പെട്ടു

Web Desk
Posted on March 21, 2018, 2:39 pm

രാജസ്ഥാൻ:  വ്യത്യസ്ത സാഹചര്യത്തിൽ  ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ രണ്ട് ആൺ കടുവകൾ ചത്തു. മധോപോർ ജില്ലയിലെ കാണ്ടാറിനു സമീപത്തായി  നാട്ടിൽ ഇറങ്ങിയ കടുവയെ നാട്ടുകാരും,വനപാലകരും ചേർന്ന് പിടികൂടി  കാട്ടിൽ എത്തിച്ചുവെങ്കിലും പിന്നീട് കടുവ മരിക്കുകയായിരുന്നു. കടുവയെ പിടികൂടാൻ ശ്രമിക്കുമ്പോൾ ഉണ്ടായ പരിക്കുകളാവാം  മരണ കാരണം എന്നതാണ് പ്രാഥമിക നിഗമനം.  സമാനമായ സംഭവം ആൾവാർ ജില്ലയിലും ഉണ്ടായി. ജില്ലയിലെ ഒരു കൃഷിയിടത്തിനടുത്താണ് കടുവയുടെ ജഡം കണ്ടെത്തിയത്. വന്യ മൃഗങ്ങൾ കൃഷി നശിപ്പിക്കാതിരിക്കാൻ ഉണ്ടാക്കിയ കെണിയിൽ ആണ് കടുവ പെട്ടത്. സംഭവത്തിൽ കൃഷിയുടമയെ വനപാലകർ അറസ്റ്റ് ചെയ്തു.വനം-പരിസ്ഥിതി മന്ത്രി ഗജേന്ദ്ര സിംഗ് ഖിൻ സാർ  പത്രസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് സംഭവത്തെ പറ്റി വിശദീകരിച്ചത്. വന്യ മൃഗങ്ങളെ സംരക്ഷിക്കുന്നതിനായുള്ള പുതിയ പദ്ധതികൾക്കു തുടക്കം കുറിക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കി.