Web Desk

ജയ്പൂര്‍

January 03, 2021, 4:48 pm

കാക്കകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; പക്ഷിപ്പനിയെന്ന് സൂചന, ജാഗ്രത നിര്‍ദ്ദേശവുമായി രാജസ്ഥാന്‍ സര്‍ക്കാര്‍

Janayugom Online

രാജസ്ഥാനില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിന് കാരണം പക്ഷിപനിയെന്ന് സൂചന. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകായണ് സര്‍ക്കാര്‍. ഇത്തരത്തില്‍ മൃഗങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് കണക്കിലെടുത്ത് സര്‍ക്കാര്‍ ഹെല്‍പ്പ് ലൈന്‍നമ്പര്‍ തുടങ്ങി. 300 ലധികം പക്ഷികളാണ് കോട്ട, ബാരന്‍, ജോധ്പുര്‍ ജില്ലകലില്‍ ചത്തൊടുങ്ങിയത്. പക്ഷിപ്പനി കോഴിയിലേക്കും പടര്‍ന്നതായാണ് വിവരം. പക്ഷിപനി മനുഷ്യരിലേക്ക് പടന്നു പിടിക്കുന്നത് മരണത്തിന് കാരണമാകുമെന്ന് കണ്ടെത്തി. 

ENGLISH SUMMARY:bird flu in rajasthan
You may also like this video