സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണവുമായി രാജസ്ഥാന്‍ സര്‍ക്കാര്‍

Web Desk
Posted on January 19, 2019, 12:42 pm

ജയ്പൂര്‍ : തിരഞ്ഞെടുപ്പുവാഗ്ദാനം പാലിക്കുകതന്നെ ചെയ്യുമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍.

പാര്‍ലമെന്റിലും നിയമസഭയിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം എന്ന ആവശ്യം നടപ്പിലാക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് എന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെങ്കിലും ഇത് നടപ്പില്‍ വരുത്തുമെന്ന് സച്ചിന്‍ പൈലറ്റ് പറയുന്നു.

‘പാര്‍ലമെന്റിലും നിയമസഭയിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. ക്യാബിനറ്റില്‍ ഇത് നടപ്പില്‍ വരുത്താനുള്ള വഴികളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുകയാണ്. ഇന്ത്യയിലൊട്ടാകെ നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെങ്കിലും ഇത് നടപ്പില്‍ വരുത്തും’- പൈലറ്റ് മാധ്യമങ്ങളോട് പറഞ്ഞു.

സ്ത്രീകളുടെ സംവരണ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണെന്നും പൈലറ്റ് കുറ്റപ്പെടുത്തി. ‘നിരവധി ഭരണഘടനാ ഭേദഗതികളാണ് ബി.ജെ.പി അധികാരത്തിലെത്തിയതിനു ശേഷം നടത്തിയത്. എന്നാല്‍ ഈ വിഷയത്തില്‍ അവരുടെ ഇരട്ടത്താപ്പ് വ്യക്തമായിരിക്കുകയാണ്’- പൈലറ്റ് പറഞ്ഞു.