കോടതിയില്‍ സമത്വം വേണം ‘മൈ ലോഡ്’ വിളികളെ നിരോധിച്ച് രാജസ്ഥാന്‍

Web Desk
Posted on July 15, 2019, 6:21 pm

ജയ്പൂര്‍:കോടതിയില്‍ സമത്വം വേണം ‘മൈ ലോഡ്’ വിളികളെ നിരോധിച്ച് രാജസ്ഥാന്‍ കോടതി. ഉയര്‍ന്ന കോടതികളിലെ ജഡ്ജിമാരെ അഭിഭാഷകര്‍ അഭിസംബോധന ചെയ്യുന്ന മൈ ലോഡ്, മൈ ലോഡ്ഷിപ്പ് വിളികളെയാണ് രാജസ്ഥാന്‍ ഹൈക്കോടതി ഉപേക്ഷിക്കുകയാണ്. ജഡ്ജിമാരെ ദൈവതുല്യം കണ്ടുള്ള ഇത്തരം അഭിസംബോധനകള്‍ ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന തുല്യതയ്ക്ക് വിരുദ്ധമാണെന്നാണ് കോടതി വിലയിരുത്തിയത്.

ജഡ്ജിമാരുടെ ഫുള്‍ കോര്‍ട്ട് ചേര്‍ന്നാണ് രാജ്യത്തെ മറ്റ് കോടതികള്‍ക്കും മാതൃകയാവുന്ന ചരിത്രപരമായ തീരുമാനം ഹൈക്കോടതി കൈക്കൊണ്ടത്. അതേസമയം, കാലങ്ങളായി പിന്തുടരുന്ന ഈ അഭിസംബോധനകള്‍ക്ക് പകരം എന്ത് വിളിക്കണമെന്ന് ഉത്തരവില്‍ പറഞ്ഞിട്ടില്ല.