19 April 2024, Friday

വിവാഹിതയായ സ്​ത്രീ മറ്റൊരാള്‍ക്കൊപ്പം താമസിക്കുന്നത്​ നിയമവിരുദ്ധമെന്ന്​ രാജസ്​ഥാന്‍ ഹൈക്കോടതി

Janayugom Webdesk
ജയ്​പൂര്‍
August 18, 2021 2:27 pm

വിവാഹിതയായ സ്​ത്രീ മറ്റൊരാള്‍ക്കൊപ്പം ഒരുമിച്ച്‌​ താമസിക്കുന്നത്​ നിയമ വിരുദ്ധമാണെന്ന്​ രാജസ്​ഥാന്‍ ഹൈക്കോടതി. ആഗസ്റ്റ്​ 12ന്​ ജസ്റ്റിസ്​ സതീഷ്​ കു​മാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ഹരജിക്കാരിക്ക്​​ ഭര്‍ത്താവില്‍ നിന്ന്​ പൊലീസ്​ സംരക്ഷണം നല്‍കാനാവി​ല്ലെന്നും വ്യക്തമാക്കി.

ഭര്‍ത്താവിന്‍റെ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണ്​ താന്‍ വീട്​ വിട്ടതെന്നും പൊലീസ്​ സംരക്ഷണം വേ​ണമെന്നും ആവശ്യ​പ്പെട്ടായിരുന്നു ജുന്‍ജുനു ജില്ലയില്‍ നിന്നുള്ള 30കാരി ഹരജി നല്‍കിയത്​. ഒരുമിച്ച്‌​​ താമസിക്കുന്ന 30കാരിയും 27കാരനായ പങ്കാളിയും പ്രായപൂര്‍ത്തിയായവരാണെന്നും അതിന്​ അനുവാദം നല്‍കണമെന്നും​ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. സ്​ത്രീ വിവാഹിതയാണെങ്കിലും ഭര്‍ത്താവിന്‍റെ പീഡനം മൂലം പിരിഞ്ഞ്​ താമസിക്കുകയാണെന്നും ഹരജിയില്‍ പറഞ്ഞിരുന്നു.

‘രേഖകള്‍ പരിശോധിക്കു​​േമ്ബാള്‍ ഹരജിക്കാരി വിവാഹിതയാണെന്ന്​ വ്യക്തമാണ്​. വിവാഹമോചനം നേടിയിട്ടില്ലാത്ത പരാതിക്കാരി 27കാരന്‍റെ കൂടെ ഒരുമിച്ച്‌​ താമസിക്കുകയാണ്​. ഇത്തരമൊരു സാഹചര്യത്തില്‍ ഇരുവരും തമ്മിലുള്ള ബന്ധം നിയമവിരുദ്ധമാണ്’ ‑കോടതി നിരീക്ഷിച്ചു.

വിധി പ്രസ്​താവിക്കവെ സമാനമായ ​കേസില്‍ അലഹബാദ്​ ഹൈകോടതി പൊലീസ്​ സംരക്ഷണം നിഷേധിച്ച സംഭവം കോടതി ചൂണ്ടിക്കാട്ടി. ​നേരത്തെ ജൂണിലും രാജസ്​ഥാന്‍ ഹൈകോടതി ഇത്തരം ഒരു കേസില്‍ കമിതാക്കള്‍ക്ക്​ സംരക്ഷണം നിഷേധിച്ചിരുന്നു.

Eng­lish Sum­ma­ry : Rajasthan high court on mar­ried woman liv­ing togeth­er relationship

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.