കാലഹരണപ്പെട്ട മരുന്നുകഴിച്ച 9 വിദ്യാർഥികൾ ആശുപത്രിയിൽ

Web Desk
Posted on January 13, 2019, 11:23 am

ഒന്പതുകുട്ടികൾക്ക് സർക്കാർ ഡിസ്പെന്സറിയിൽ നിന്നും കാലഹരണപ്പെട്ട മരുന്ന് നൽകിയതായി ബന്ധുക്കൾ. ഉത്തര്പ്രദേശിലെ ബാൻസ്വാരി ഗ്രാമത്തിലാണ് സംഭവം, പ്രാദേശിക ആരോഗ്യകേന്ദ്രത്തിൽ നിന്നും തങ്ങളുടെ മക്കൾക്ക് കാലഹരണപ്പെട്ട മരുന്നാണ് അധികൃതർ നൽകിയതെന്ന് കുട്ടികളുടെ കുടുംബം ആരോപിച്ചു.

മരുന്നുകഴിച്ചയുടനെ അസ്വസ്ഥത പ്രകടിപ്പച്ച കുട്ടികളെ കുശാൽഗഡ് ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു.

സംഭവത്തെക്കുറിച്ച് ജില്ലാ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് മാത്രവുമല്ല കാലഹരണപ്പെട്ട മരുന്നുകളെപ്പറ്റി അന്വേഷിക്കാനും ഉത്തരവ് ആയിട്ടുണ്ട്.

സംഭവത്തെത്തുടർന്ന്, മരുന്നുകൾ ശേഖരിക്കാൻ എഎൻഎംഎസ് (ഓക്സിലറി നേഴ്സ് ആൻഡ് മിഡ്വൈഫ്) നു നിർദ്ദേശം നൽകിയതായി ഡെപ്യൂട്ടി ചീഫ് ഹെൽത്ത് മെഡിക്കൽ ഓഫീസർ രമേശ് ശർമ പറഞ്ഞു.

കുട്ടികളുടെ ഇപ്പോഴത്തെ ആരോഗ്യനിലയെപ്പറ്റി അന്വേഷിക്കുമെന്നും വേണ്ട സഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു. അതിനായി ശിശുരോഗവിദഗ്ധന്റെ സഹായം തേടിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.