August 9, 2022 Tuesday

Related news

July 3, 2022
June 5, 2022
June 4, 2022
May 24, 2022
April 22, 2022
April 22, 2022
April 21, 2022
April 17, 2022
April 16, 2022
March 10, 2022

97കാരി സർപഞ്ച്: വിജയം 207 വോട്ടുകൾക്ക്

Janayugom Webdesk
ജയ്പുർ
January 18, 2020 10:18 pm

രാജസ്ഥാനിലെ സിക്കാർ ജില്ലയിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച 97കാരിയായ വിദ്യ ദേവി സർപഞ്ച് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പ്രധാന എതിരാളിയായ ആരതി മീണയെ 207 വോട്ടുകൾക്കാണ് വിദ്യ ദേവി പരാജയപ്പെടുത്തിയത്. 843 വോട്ടുകളാണ് വിദ്യ ദേവി നേടിയത്. പുരനവാസ് ഗ്രാമപഞ്ചായത്തിൽ നിന്നാണ് വിദ്യ ജനവിധി തേടിയത്. പതിനൊന്ന് പേരാണ് സർപഞ്ച് സ്ഥാനത്തേക്ക് മത്സരിച്ചത്. പഞ്ചായത്ത് ഭരണസമിതിയുടെ ചുമതല വഹിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയുടെ ഔദ്യോഗിക നാമമാണ് സർപഞ്ച്. കേരളത്തിൽ ഈ സ്ഥാനം പഞ്ചായത്ത് പ്രസിഡന്റ് എന്നാണ് അറിയപ്പെടുന്നത്.

Eng­lish sum­ma­ry: Rajasthan pan­chay­at elec­tion 97 year old woman elect­ed sarpanch

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.