June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടും

By Janayugom Webdesk
March 29, 2022

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഇന്ന് നേരിടും. ഇന്ന് രാത്രി 7.30ന് പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. ടീമില്‍ ഒരുപിടി മികച്ച താരങ്ങളെ അണിനിരത്തിയാണ് മലയാളി താരം സഞ്ജു സാംസണിന്റെ നേതൃത്വത്തിലിറങ്ങുന്ന രാജസ്ഥാന്‍ റോയല്‍സ് കെയിന്‍ വില്ല്യംസണ്‍ നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടുന്നത്.

ആദ്യ സീസണില്‍ കിരീടധാരികളായതിനു ശേഷം മൂന്ന് തവണ മാത്രം പ്ലേ ഓഫ് കളിച്ച രാജസ്ഥാന്‍ ടീം സ്ട്രക്ചറും ഫിലോസഫിയുമൊക്കെ മാറ്റിയാണ് ഇത്തവണ കളത്തിലിറങ്ങുന്നത്. ഡെത്ത് ബൗളിംഗ് ഇപ്പോഴും ഒരു ആശങ്കയായി നിലനില്‍ക്കുന്നുണ്ടെങ്കിലും ബാക്കി മേഖലകള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അപേക്ഷിച്ച് മികച്ചതാണ്. ഭേദപ്പെട്ട ചില താരങ്ങള്‍ ടീമിലുണ്ടെങ്കിലും ബാലന്‍സ്ഡ് ആയ ഒരു ഇലവനെ ഇറക്കാന്‍ സണ്‍റൈസേഴ്‌സിനാകുമോ എന്ന് കണ്ടറിയേണം.

Eng­lish sum­ma­ry; Rajasthan Roy­als will take on Sun­ris­ers Hyder­abad in the IPL today.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.