28 March 2024, Thursday

Related news

March 22, 2024
March 21, 2024
March 12, 2024
December 19, 2023
May 29, 2023
May 29, 2023
May 21, 2023
April 22, 2023
April 22, 2023
April 1, 2023

ഐപിഎല്ലില്‍ 61 റണ്‍സിന്റെ വിജയം നേടി രാജസ്ഥാന്‍ റോയല്‍സ്

Janayugom Webdesk
പൂനെ
March 30, 2022 8:44 am

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 61 റണ്‍സിന്റെ വിജയം. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സാണ് രാജസ്ഥാന്‍ റോയല്‍സ് നേടിയത്. മറുപടി ബാറ്റിങ്ങിനായി ഇറങ്ങിയ ഹൈദരാബാദിന് 20 ഓവറില്‍ 149/ 7 എടുക്കാനെ സാധിച്ചുള്ളൂ.

രാജസ്ഥാന്റെ നൂറാം മത്സരത്തില്‍ മിന്നും പ്രകടനമാണ് ക്യാപ്റ്റന്‍ സഞ്ജുവും ദേവദത്ത് പടിക്കലും കാഴ്ചവെച്ചത്. ഏറ്റവും കൂടുതല്‍ റണ്‍സുമായി സഞ്ജു തന്നെയാണ് മുന്നില്‍. അഞ്ച് സിക്സറും മൂന്ന് ബൗണ്ടറിയും പറത്തിക്കൊണ്ട് പതിനഞ്ചാം സീസണിലെ ആദ്യ മത്സരത്തില്‍ സഞ്ജു തകര്‍ത്താടി. 27 ബോളില്‍ 55 റണ്‍സാണ് സഞ്ജു നേടിയത്. ബംഗളൂരില്‍ നിന്ന് രാജസ്ഥാനിലേക്ക് എത്തിയ ദേവദത്ത് പടിക്കല്‍ 29 ബോളില്‍ രണ്ട് സിക്സറും നാല് ബൗണ്ടറിയുമുള്‍പ്പെടെ 41 റണ്‍സ് എടുത്തു.

ഹൈദരാബാദിന് വേണ്ടി ഐഡന്‍ മക്രം അര്‍ധ സെഞ്ച്വറി(57) നേടി പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണെ ഹൈദരാബാദിന് ആദ്യമേ നഷ്ടമായി. തുടര്‍ന്ന് വിക്കറ്റുകള്‍ ഇടവേളകളില്‍ നഷ്ടപ്പെടുകയായിരുന്നു. യൂസ്വേന്ദ്ര ചാഹര്‍മൂന്നും. ട്രെന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

Eng­lish sum­ma­ry; Rajasthan Roy­als won the IPL by 61 runs

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.