പന്നിപ്പനിയെ നേരിടാന്‍ രാജസ്ഥാന്‍ സജ്ജമായി; വികെ സിംഗ് മാതൂര്‍

Web Desk

രാജസ്ഥാന്‍

Posted on January 20, 2018, 5:49 pm

രാജസ്ഥാനില്‍ പന്നിപ്പനി വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ അതിനെ നേരിടാന്‍ തയ്യാറായെന്ന് രാജസ്ഥാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വികെ സിംഗ് മാതൂര്‍ പറഞ്ഞു. 20 ദിവസത്തിനുളളില്‍ പന്നിപ്പനിയെ തുടര്‍ന്ന് 25 പേര്‍ മരിച്ച സാഹചര്യത്തിലാണ് അതിനെ നേരിടാന്‍ സര്‍വ്വ സജ്ജീകരണങ്ങളും ഒരുക്കിയത്. ജോദ്പൂരിലും ജയ്പൂരിലുമാണ് പന്നിപ്പനി രൂക്ഷമായത്.

രാജസ്ഥാനിലെ ആരോഗ്യ വകുപ്പ് ഈ സാഹചര്യത്തെ നിയന്ത്രിക്കാന്‍ വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. രാജസ്ഥാനില്‍ 400 പേര്‍ക്ക് പന്നിപ്പനി പടര്‍ന്നപ്പോള്‍ അവിടെയുള്ള ജനങ്ങള്‍ക്ക് മുന്നറിയിപ്പും നിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നു.എച്ച1എന്‍1 ന്‍റെ പെട്ടന്നുണ്ടായ കടന്നുവരവ് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി.

ആരോഗ്യവകുപ്പിലെ ഉന്നതതല ഉദ്യോഗസ്ഥര്‍ തമ്മില്‍ ജനുവരി 3 ന് കൂടിക്കാഴ്ച്ച നടത്തി.
2017 മുതല്‍ ഇന്ന് വരെ 241 പേരാണ് പന്നിപ്പനി മൂലം മരിച്ചത്, ആരോഗ്യവകുപ്പിന്‍റെ റെക്കോര്‍ഡ് സൂചിപ്പിക്കുന്നു.11721 പേരില്‍ 2017 ജനുവരി 1 നും ഡിസംബര്‍ 19 നും ഇടയ്ക്ക് വൈറസ്ബാധ ഉണ്ടെന്ന് സംശയിച്ചു. അതില്‍, 3,214 പേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു.