Web Desk

കൊച്ചി

March 10, 2020, 8:24 pm

കൊച്ചി നഗരസഭയിലെ ഭൂരഹിതർക്ക് ഫ്ലാറ്റ് സമുച്ചയം: സർക്കാർ അടിയന്തിരമായി ഇടപെട്ട് പദ്ധതി പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Janayugom Online

കൊച്ചി നഗരസഭ 398 ഭൂരഹിത കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റ് സമുച്ചയം നിര്‍മ്മിക്കാന്‍ 2014 ല്‍ ആവിഷ്‌ക്കരിച്ച രാജീവ് ആവാസ് യോജന പദ്ധതി 6 വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് പദ്ധതി പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ പറഞ്ഞു.

2014 ലാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് അംഗീകാര നല്‍കിയത്. 2016 ല്‍ പദ്ധതി ആരംഭിച്ചു.398 ഗുണഭോക്താക്കള്‍ക്ക് രണ്ട് ടവറുകള്‍ നിര്‍മ്മിക്കാനാണ് തീരുമാനിച്ചത്. ഒന്നാമത്തെ ടവറില്‍ 199 ഗുണഭോക്താക്കള്‍ക്ക് 11 നില കെട്ടിട സമുച്ചയമാണ് നിര്‍മ്മിക്കുന്നത്. ഒരു ടവറിന് 17.25 കോടിയാണ് വകയിരുത്തിയത്.നിലവില്‍ ഗ്രൗണ്ട് ഫ്‌ളോര്‍ സ്ലാബ് വരെയുള്ള ജോലികള്‍ പുര്‍ത്തിയാക്കി. കരാറിനെക്കാള്‍ കൂടുതല്‍ തുക ചെലവായതിനാല്‍ കരാറുകാരന് കരാര്‍ പുതുക്കി കൊടുത്താല്‍ മാത്രമേ ബാക്കി ജോലികള്‍ ചെയ്യാന്‍ കഴിയുകയുള്ളൂ. പുതുക്കിയ കരാര്‍ നഗരസഭാ കൗണ്‍സിലിന്റെ അനുമതിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു.

നഗരസഭയുടെ അലംഭാവം കാരണമാണ് പദ്ധതി താറുമാറായതെന്ന് പരാതിക്കാരനായ ഫോര്‍ട്ട് കൊച്ചി സ്വദേശി ജയ്ഫിന്‍ കരീം കമ്മീഷനെ അറിയിച്ചു. പുറത്തുള്ള ഏജന്‍സിയെ കൊണ്ട് തയ്യാറാക്കിയ പദ്ധതി രൂപരേഖയിലെ പിശകുകളാണ് കാലതാമസത്തിന് ഇടയാക്കിയതെന്നും റിപോര്‍ട്ടില്‍ പറയുന്നു.ബന്ധപ്പെട്ട ഉദേ്യാഗസ്ഥരുടെ അലംഭാവവും ഉത്തരവാദിത്വകുറവുമാണ് പദ്ധതി അനന്തമായി നീളാന്‍ കാരണമെന്ന പരാതിക്കാരുടെ ആരോപണം തള്ളിക്കളയാനാവില്ലെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ പറഞ്ഞു.

Eng­lish Sum­ma­ry: Rajeev avas yojana project should com­plete soon- human right commission

You may also like this video