രാജീവ് വധം: ജോണി പൊലീസ് പിടിയില്‍

Web Desk
Posted on October 02, 2017, 10:16 am

ചാലക്കുടി: ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ രാജീവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ജോണിനെ പൊലീസ് പിടികൂടി. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയില്‍ നിന്നാണ് ജോണിനെ പൊലീസ് പിടികൂടിയത്. ജോണഇയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.  ഇയാള്‍ രാജ്യം വിടാനുള്ള സാധ്യത മുന്നില്‍കണ്ട് പൊലീസ് കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനും ഇന്റര്‍പോളിന്റെ സഹായം തേടാനും പൊലീസ് നീക്കങ്ങള്‍ നടത്തി. ജോണിക്ക് ഒന്നില്‍ കൂടുതല്‍ വിസ ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.  രാജീവിനെ വാടകവീട്ടിലാണ് കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ സംബന്ധിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.