Friday
22 Feb 2019

രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നൃത്താധ്യാപികയുടെ വെളിപ്പെടുത്തൽ

By: Web Desk | Saturday 7 April 2018 10:00 AM IST

റേഡിയോ ജോക്കിയായിരുന്ന രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നൃത്താധ്യാപികയും സത്താറിന്റെ മുന്‍ഭാര്യയുമായ യുവതിയുടെ വെളിപ്പെടുത്തല്‍. രാജേഷിന്റെ കുടുംബവുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും പല തവണ രാജേഷിനെ സാമ്പത്തികമായി സഹായിച്ചിരുന്നുവെന്നുമാണ് ആരോപണവിധേയയായ യുവതി വെളിപ്പെടുത്തുന്നത്. ഭര്‍ത്താവിനേയും  അച്ഛനമ്മമാരും ഉപേക്ഷിച്ച തനിക്ക് രാജേഷ് മാത്രമായിരുന്നു പ്രതീക്ഷയെന്നും എന്നെങ്കിലും ഒരുമിച്ച്‌ ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും യുവതി ഖത്തറിലെ’പ്രസ് ഫോര്‍ ന്യൂസി’നോട് വെളിപ്പെടുത്തി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായി പോലീസ് വിശ്വസിക്കുന്ന മുഹമ്മദ് സാലി കൃത്യം നടന്ന ദിവസം ദോഹയില്‍ത്തന്നെ ഉണ്ടായിരുന്നുവെന്ന് യുവതി പറഞ്ഞു. മുഹമ്മദ് സാലി സത്താറിനെ കാണാന്‍ പലപ്പോഴും വീട്ടില്‍ വന്നിരുന്നു. ഇപ്പോഴും അവര്‍ തമ്മില്‍ കാണാറുണ്ടെന്നും യുവതി വെളിപ്പെടുത്തി. ‘രാജേഷിന്റെ ഭാര്യ ഗര്‍ഭിണിയാണെന്ന് എനിക്ക് അറിയാമായിരുന്നു.രാജേഷ് പച്ചയായ ഒരു മനുഷ്യനാണ്.എന്തു കാര്യമാണെങ്കിലും വളരെ തുറന്ന മനസ്സോടെ സംസാരിക്കും. രാജേഷിന്റെ സുഹൃദ് വലയത്തില്‍ എല്ലാവര്‍ക്കും ഞങ്ങളുടെ കാര്യങ്ങള്‍ അറിയാമായിരുന്നു. വഴിവിട്ട ഒരു ബന്ധത്തില്‍ നടക്കുന്ന ആളാണ് രാജേഷ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അതുതന്നെയാണ് അയാളോട് എനിക്കുള്ള ബഹുമാനവും.’ രാജേഷിനെക്കുറിച്ച്‌ തനിക്കറിയാവുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു യുവതി.
കല്യാണം കഴിഞ്ഞ് രണ്ടു കുട്ടികളുള്ള സ്ത്രീയും അതേ സാഹചര്യത്തിലുള്ള ഒരു പുരുഷനും തമ്മിലുള്ള ബന്ധം സ്വാഭാവികമായും സൗഹൃദം മാത്രമായാലും അത് വഴിവിട്ട ബന്ധമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ആര്‍ക്കും കഴിയും. അക്കാര്യത്തില്‍ അവര്‍ വിജയിച്ചിട്ടുമുണ്ട്. ഭാര്യാഭര്‍ത്താക്കന്‍മാരായി ജീവിക്കുന്ന രീതിയിലുള്ള ഒരു ബന്ധം രാജേഷും താനും തമ്മില്‍ ഉണ്ടായിട്ടില്ലെന്നുമാണ് യുവതി ഉറപ്പിച്ചു പറയുന്നത്.
വിവാഹമോചനം വാങ്ങാനുള്ള കാരണം യുവതി വിശദമാക്കുന്നു, “എനിക്ക്‌ രണ്ടു പെണ്‍കുട്ടികളുണ്ട്. അവര്‍ക്ക് ചീത്തപ്പേരുണ്ടാകരുത്. സത്താറിന് സംശയം തോന്നി. സത്താര്‍ രാജേഷ് ജോലി ചെയ്യുന്ന സ്ഥലത്ത് ചെന്നു. പോലീസില്‍ വിവരമറിയിച്ചു. രാജേഷിന്റെ ജോലി നഷ്ടപ്പെട്ടു. ഒരു സാധാരണ കുടുംബമാണ് രാജേഷിന്റേത്. നാടന്‍പാട്ട് കലാകാരന് ഒരു ദിവസം കിട്ടുന്നത് തുച്ഛമായ വരുമാനമാണ്. എന്നും പരിപാടി ഉണ്ടാവുകയില്ല. അതുകൊണ്ട് എന്റെ മനസാക്ഷിക്ക് തോന്നിയതനുസരിച്ച്‌ ഞാന്‍ എന്റെ കൈയില്‍ കിട്ടുന്ന ശമ്പളത്തില്‍ നിന്ന് ചെറിയൊരു തുക ഞാന്‍ അയച്ചുകൊടുത്തു. ചില മാസങ്ങളില്‍ 5000 രൂപ, മറ്റുചിലപ്പോള്‍ 10,000 രൂപ. ഒരു കുടുംബത്തിന് ഉപജീവനം നടത്താനായി എന്നെക്കൊണ്ട് കഴിയുന്നതൊക്കെ ഞാന്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ എട്ടുമാസമായി അങ്ങനെയാണ്. ബ്യൂട്ടി പാര്‍ലര്‍ ബിസിനസ് പൊളിഞ്ഞതിന് കാരണം രാജേഷ് അല്ല
സത്താര്‍ നാട്ടില്‍ നിന്ന് വന്നപ്പോള്‍ എനിക്ക് എന്റെ മക്കളെ സത്താറിനെ ഏല്‍പ്പിക്കണമായിരുന്നു. ഞാന്‍ ഒരു സ്ഥലത്ത് റൂം എടുത്ത് സത്താറിനെ അങ്ങോട്ട് വിളിച്ചു വരുത്തുകയായിരുന്നു. ഞാന്‍ പഠിച്ചിരുന്ന സ്ഥാപനത്തില്‍ ഒരു പരിപാടിയുണ്ടായിരുന്നു. ആ സമയത്തും എനിക്ക് യാത്രയ്ക്ക് വിലക്കുണ്ടായിരുന്നു. രണ്ടര വര്‍ഷത്തോളമായി ഈ വിലക്ക്. അക്കാര്യത്തിലൊന്നും രാജേഷിന് പങ്കില്ല.
ബിസിനസ് പൊളിയാന്‍ കാരണം രാജേഷ് അല്ല. നാലര ലക്ഷം രൂപ ലോണെടുത്ത് ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയ അന്നുമുതല്‍ ഞങ്ങളുടെ ജീവിതത്തിലും പ്രശ്‌നങ്ങള്‍ തുടങ്ങി. ഞങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റിയത് രാജേഷ് എന്ന വ്യക്തി ഞങ്ങളുടെ ജീവിതത്തിലേക്ക് കയറി വന്നിട്ടല്ല. രാജേഷിന്റെ മകന്റെ ഫീസ് അടയ്ക്കാനുള്ള പണം ഞാന്‍ അയച്ചിട്ടുണ്ട്. അവരെ സഹായിച്ച ഞാന്‍ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുക്കണോ?’ രാജേഷ് എന്തു കാര്യമായാലും ഓഡിയോ റെക്കോര്‍ഡ് ചെയ്ത് വെക്കാന്‍ പറയും. എന്നെക്കൊണ്ട് പല പ്രശ്‌നങ്ങളും റെക്കോര്‍ഡ് ചെയ്യിപ്പിച്ച്‌ സത്താറിന് അയച്ചിട്ടുണ്ട്. ഒരുമിച്ച്‌ എന്നെങ്കിലും ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നവരാണ് ഞങ്ങള്‍. എനിക്ക് അയാളെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുക്കേണ്ട ആവശ്യമില്ല. അയാളെ കുടുംബത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയിട്ട് എനിക്ക് ഒന്നും നേടാനില്ല. സത്താര്‍ എന്നെ പൂര്‍ണമായും ഉപേക്ഷിച്ചു. എന്റെ വീട്ടുകാരും പൂര്‍ണമായും ഉപേക്ഷിച്ചു. എനിക്ക് രാജേഷ് മാത്രമേ ഉണ്ടായിരുന്നുള്ളു. രാജേഷിന്റെ കൂടെ കുടുംബം ഉണ്ടെങ്കിലും അത് എന്നെ ബാധിക്കുന്ന കാര്യമല്ലായിരുന്നു. ചെന്നൈയില്‍ രാജേഷിന് ജോലി വാങ്ങിക്കൊടുക്കാന്‍ മാത്രം സ്വാധീനമുള്ള പരിചയക്കാരൊന്നും എനിക്കില്ല.
രാജേഷിനെ കൊല്ലാന്‍ സത്താറിന് കഴിയുമെന്ന് വിശ്വസിക്കുന്നില്ല
എല്ലാ കാര്യങ്ങളും വളരെ കൃത്യമായി രേഖപ്പെടുത്തി വെക്കുന്ന രാജേഷിനെ കൊല്ലാന്‍ ഒരിക്കലും സത്താര്‍ തയ്യാറാകില്ല. സത്താറിന് ഒരുപാട് ശത്രുക്കളുണ്ട്. ഞങ്ങളുടെ കുടുംബം ഈ രീതിയിലാകാന്‍ കാരണം മൂന്നാമനായ ശത്രുവാണ്. അയാള്‍ സാമ്പത്തികമായി ഉയര്‍ന്ന നിലയിലാണ്. അയാളുമായി പാര്‍ട്ണര്‍ഷിപ്പോടുകൂടി സത്താര്‍ ജിംനേഷ്യം തുറന്നു. സാധാരണ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥലത്തായിരുന്നതുകൊണ്ട് ജിം തുറന്ന പോലെ തന്നെ അടച്ചു. അയാള്‍ വിചാരിച്ചത് ജിംനേഷ്യം സത്താര്‍ വാങ്ങിച്ചുവെന്നാണ്. ഇത് രണ്ടുകൊല്ലത്തിനു മുമ്പ്  നടക്കുന്ന സംഭവമാണ്.22 മത്തെ വയസിലാണ് ഞാന്‍ ഖത്തറിലെത്തിയത്. ഇവിടെ മലയാളി സമാജത്തില്‍ ഞാന്‍ ജോലി ചെയ്തു. അവിടെയുള്ള എന്റെ പരിശീലകനായിരുന്നു സത്താര്‍. ഞങ്ങള്‍ പ്രണയിച്ചു. കല്യാണം കഴിച്ചു. രണ്ടു മക്കളുണ്ട്. ഗദ്ദാമ വിസയിലാണ് ഞാന്‍ വന്നത്. ഇവിടെയെത്തി വിസയുടെ പ്രശ്‌നം വന്നപ്പോള്‍ സത്താര്‍ എന്നെ സംരക്ഷിച്ചു. അങ്ങനെയൊരാളോട് സ്വാഭാവികമായും തോന്നുന്ന സ്‌നേഹമുണ്ടല്ലോ. അങ്ങനെ കല്യാണം കഴിച്ചു. അയാള്‍ എന്നെ മതംമാറാന്‍ നിര്‍ബന്ധിച്ചിട്ടില്ല. രാജേഷിനെപ്പോലെ വളരെ നിഷ്‌കളങ്കനായ ഒരു സാധാരണക്കാരനെ കൊല്ലാനുള്ള ക്വട്ടേഷന്‍ കൊടുക്കാന്‍ സത്താറിന് കഴിയില്ല. സത്താര്‍ നല്ലൊരു അച്ഛനാണ്. രണ്ടു പെണ്‍കുട്ടികളെയും രണ്ടു വശങ്ങളില്‍ കിടത്തിയുറക്കുന്നത് കണ്ട് ഞാന്‍ പല പ്രാവശ്യവും കരഞ്ഞിട്ടുണ്ട്. അച്ഛനും അമ്മയ്ക്കും നല്ലൊരു മകന്‍ കൂടിയാണ്. അങ്ങനെയൊരാള്‍ക്ക് സാധാരണ ഒരു കുടുംബജീവിതം നയിക്കുന്ന രാജേഷിനെപ്പോലൊരാളിന്റെ വില മനസ്സിലാകില്ലേ?

Related News