രാജേഷ് കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍

Web Desk

തിരുവനന്തപുരം

Posted on April 08, 2018, 9:31 am

മുന്‍ റോഡിയോ ജോക്കി രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. കായംകുളം സ്വദേശിയായ എഞ്ചിനീയര്‍ യാസീന്‍ മുഹമ്മദാണ് അറസറ്റിലായത്. പ്രതികളെ ബംഗളൂരുവിലേക്ക് രക്ഷപ്പെടാന്‍ സഹായിച്ചതും പ്രതികള്‍ കൃത്യം നടത്താന്‍ ഉപയോഗിച്ചിരുന്ന വാഹനം വഴിയിലുപേക്ഷിച്ചതും യാസീനാണെന്ന് പൊലീസ പറഞ്ഞു.

കൊലപാതകത്തിന്റെ ഗൂഢാലോചനയുടെയും പണം കൈമാറ്റത്തിന്റെയും തെളിവുകള്‍ പൊലീസിനു ലഭിച്ചു. കേസില്‍ സത്താര്‍, അലിഭായ് എന്നിവരെ പ്രതിചേര്‍ത്ത റിപ്പോര്‍ട്ട് ഇന്ന കോടതിയില്‍ സമര്‍പ്പിക്കും.