Web Desk

ചെന്നൈ

January 11, 2021, 3:14 pm

രാഷ്ട്രീയത്തിലേക്ക് ഇല്ല; നിലപാട് ആവര്‍ത്തിച്ച് രജനികാന്ത്

Janayugom Online

രാഷ്ട്രീയത്തിലേക്കുള്ള തന്റെ വരവ് ഇനിയുണ്ടാവില്ലെന്ന് ആവര്‍ത്തിച്ച് സൂപ്പര്‍താരം രജനീകാന്ത്. താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ലെന്നും തന്റെ ആരാധകരും അനുയായികളും നടത്തുന്ന പ്രക്ഷോഭത്തില്‍ നിന്നും അവര്‍ പിന്‍വാങ്ങണമെന്നും രജനീകാന്ത് പറഞ്ഞു.

ശക്തമായി സമ്മര്‍ദം ചെലുത്തിയാല്‍ രജനിയുടെ മനസുമാറുമെന്ന ആരാധകരുടെ കണക്കുകൂട്ടല്‍ വീണ്ടും തെറ്റി. വാര്‍ത്താ കുറിപ്പിലൂടെയായിരുന്നു രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനികാന്തിന്റെ വിശദീകരണം. രാഷ്ട്രീയത്തില്‍ വരുന്നതിലുള്ള പ്രയാസത്തെ കുറിച്ച് നേരത്തേ വിശദീകരിച്ചതാണ്. തീരുമാനം അറിയിച്ചതുമാണ്. തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് ഇത്തരം പ്രതിഷേധങ്ങള്‍ വേദനിപ്പിക്കുന്നതായും രജനികാന്ത് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും രജനീകാന്ത് പിന്‍വാങ്ങിയതിനെതിരെ തമിഴകത്ത് ആരാധകരുടെ കനത്ത പ്രതിഷേധം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ആരാധകരോട് അഭ്യര്‍ത്ഥനയുമായി രജനീകാന്ത് രംഗത്തെത്തിയത്.

ENGLISH SUMMARY: Rajinikanth asks fans not to urge him to join politics

YOU MAY ALSO LIKE THIS VIDEO