ഡൽഹി കലാപത്തിൽ കേന്ദ്ര സർക്കാരിന്റെ നട്ടെല്ലില്ലായ്മയെ ചോദ്യംചെയ്ത് സൂപ്പർസ്റ്റാർ രജനീകാന്ത്. കേന്ദ്ര സർക്കാർ ആഗ്രഹിച്ചിരുന്നുവെങ്കിൽ കലാപം തടയാൻ കഴിയുമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഉത്തരാവാദിത്ത കുറവുമൂലമാണ് ഒത്തിരി മനുഷ്യജീവനുകൾ നഷ്ട്ടപ്പെട്ടതെന്നും രജനി പറഞ്ഞു.
കലാപത്തെയും അതു സൃഷ്ടിച്ചെടുക്കുന്ന മതഭ്രാന്തന്മാരെയും തിരിച്ചറിഞ്ഞ് അവരെ ഉരുക്കുമുഷ്ടികൊണ്ടു അടിച്ചമർത്തണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു. അതിനു കഴിയാത്ത ഉദ്യോഗസ്ഥർ രാജിവച്ചു പോകണം. ഇതുതികച്ചും കേന്ദ്രസർക്കാരിന്റെ അനാസ്ഥമൂലമാണ്, ഇതിൽ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
English Summary; Rajinikanth condemns Central Government over Delhi violence
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.