Web Desk

ഹൈദരാബാദ്

December 23, 2020, 9:56 pm

അണിയറപ്രവര്‍ത്തകര്‍ക്ക് കോവിഡ്; രജനികാന്ത് സിനിമയുടെ ചിത്രീകരണം നിർത്തി വെച്ചു

Janayugom Online

രജനികാന്ത് നായകനാകുന്ന അണ്ണാത്തെ എന്ന ചിത്രത്തിന്റെ ചിത്രീകരണം താൽക്കാലികമായി നിർത്തി വെച്ചു. സെറ്റിലുള്ള എട്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. അതേസമയം രജനികാന്തിന് നടത്തിയ കോവിഡ് പരിശോധനയിൽ നെഗറ്റിവ് ആയിരുന്നു ഫലം. ഷൂട്ടിങ് നിർത്തിവച്ചിരിക്കുന്ന സാഹചര്യത്തിൽ താരം ചെന്നൈയിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. റാമോജി ഫിലിം സിറ്റിയിൽ വച്ചായിരുന്നു ഷൂട്ടിങ് ചിത്രീകരണം നടന്ന് കൊണ്ടിരുന്നത്.

ഷൂട്ടിങ് എപ്പോൾ പുനരാരംഭിക്കാനാകുമെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കിയിട്ടില്ല. കൃത്യമായ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചു കൊണ്ടായിരുന്നു അണ്ണാത്തെയുടെ ചിത്രീകരണം ആരംഭിച്ചത്. എന്നിട്ടും സെറ്റിൽ ഉണ്ടായിരുന്ന എട്ടോളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് അണിയറപ്രവർത്തകരെ ഞെട്ടിച്ചിരിക്കുകയാണ്.

Eng­lish sum­ma­ry; Rajinikanth film has stopped shooting

You may also like this video;