Web Desk

ചെന്നൈ

March 12, 2020, 11:07 am

പാർട്ടി പ്രഖ്യാപനം; നിലപാട് വ്യക്തമാക്കി രജനികാന്ത്

Janayugom Online

രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം സംബന്ധിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് മറുപടി നൽകി തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത്. ഏറെ നാളുകളായി രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഗൗരവകരമായി ആലോചിക്കുന്നു. മോശമായ ഭരണ സംവിധാനത്തെ നന്നാക്കണം. അതിന് സമയമായിയെന്നും രജനികാന്ത് പറഞ്ഞു.

വാഗ്ദാനങ്ങൾ നിറവേറ്റാൻ വിദഗ്ധസമിതി രൂപീകരിക്കും. എന്നാൽ മുഖ്യമന്ത്രിയാകണമെന്നോ നിയമസഭയിൽ ഇരിക്കണമെന്നോ ഒരിക്കലും ചിന്തിച്ചിട്ടില്ല. പാർട്ടി പ്രസിഡന്റിന് ഭരണത്തിൽ ഇടപെടാനാകില്ലെന്നും രജനി പ്രഖ്യാപിച്ചു. പാർട്ടി അധ്യക്ഷനാകും. ഭരണനിർവഹണം നിരീക്ഷിച്ച് തെറ്റുകൾ തിരുത്തുമെന്നും രജനികാന്ത് പറഞ്ഞു.

പാർട്ടിയിൽ വേണ്ടത് യുവരക്തമാണ്. അതിനാൽ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പാര്‍ട്ടിയില്‍ പ്രാതിനിധ്യം നല്‍കും. വിദ്യാഭ്യാസവും വിവരവുമുള്ളവരാണ് നേതൃത്വ നിരയില്‍ വരേണ്ടത്. രാഷ്ട്രീയവും വ്യവസ്ഥയും മാറണം. മറ്റ് രാഷ്ട്രീയപാര്‍ട്ടികളിലെ മിടുക്കരായ നേതാക്കളെ ഒപ്പമെത്തിക്കും. രാഷ്ട്രീയം നന്നാകാതെ പാര്‍ട്ടികള്‍ വന്നതുകൊണ്ട് കാര്യമില്ല. ജനങ്ങൾക്ക് മാറ്റം ആവശ്യമാണെന്നും രാഘവേന്ദ്ര കല്യാണമണ്ഡപത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ രജനികാന്ത് പറഞ്ഞു.

വിരമിച്ച ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥർ രാഷ്ട്രീയത്തിൽ പ്രവേശിക്കണമെന്ന് പറഞ്ഞ രജനി, തന്‍റെ പാർട്ടിയിൽ അറുപത് മുതൽ അറുപത്തിയഞ്ച് ശതമാനം വരെ യുവാക്കളായിരിക്കുമെന്ന് പ്രഖ്യാപിച്ചു. പാര്‍ട്ടി പ്രഖ്യാപനം ഇന്നുണ്ടായില്ലെങ്കിലും രജനീകാന്ത് പാർട്ടിയെക്കുറിച്ചുള്ള തന്‍റെ ആശയങ്ങൾ പങ്കുവയ്ക്കുകയും രാഷ്ട്രീയ കാഴ്ചപ്പാട് വിശദീകരിക്കുകയും ചെയ്തതു.

Eng­lish Sum­ma­ry; Rajinikanth Polit­i­cal par­ty announcement

YOU MAY ALSO LIKE THIS VIDEO