പെരിയാറിനെതിരായ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് നടന് രജനികാന്ത്. പെരിയാറിനെ അപമാനിച്ചതില്‍ രജനീകാന്ത് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ തമിഴ്നാട്ടില്‍ പലയിടങ്ങളിലും പ്രതിഷേധം തുടരുന്നതിനിടെയാണ് സംഭവത്തില്‍ മാപ്പ് പറയില്ലെന്ന് രജനീകാന്ത് വ്യക്തമാക്കിയത്.
തമിഴ് മാസിക തുഗ്ലക്കിന്റെ വാര്‍ഷിക ആഘോഷത്തിനിടെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ വേദിയിലിരുത്തിയായിരുന്നു രജനികാന്ത് പെരിയാറെ കടന്നാക്രമിച്ചത്. 71ല്‍ പെരിയാര്‍ നടത്തിയ സമരത്തില്‍ സീതയുടെയും രാമന്റെയും നഗ്നചിത്രങ്ങള്‍ ഉപയോഗിച്ചെന്നായിരുന്നു ആരോപണം. പെരിയാര്‍ തുടങ്ങിയ ദ്രാവിഡ കഴകം ഇതിനെതിരെ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് രജനികാന്ത് വീണ്ടും പ്രസ്താവന ആവര്‍ത്തിച്ചു. മാപ്പുപറയില്ലെന്നും വ്യക്തമാക്കി.
ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ.യും രജനിയ്ക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. പൊതുവേദികളില്‍ രജനി ശ്രദ്ധയോടെവേണം പ്രസംഗിക്കേണ്ടതെന്ന് ഫിഷറീസ് മന്ത്രിയും എ.ഐ.എ.ഡി.എം.കെ. നേതാവുമായ ഡി. ജയകുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദ്രാവിഡര്‍ വിടുതലൈ കഴകം രജനിയ്ക്കെതിരേ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
English summary: Rajinikanth Says Won’t Apologise On Periyar Controversy Statement
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.