ഭാവി ഭർത്താവിനെക്കുറിച്ച് മനസു തുറന്ന് മലയാളത്തിന്റെ പ്രിയ നടി രജിഷ വിജയൻ

Web Desk
Posted on June 29, 2020, 12:15 pm

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് രജിഷ വിജയന്‍. വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് രജിഷ ചെയ്തിട്ടുള്ളതെങ്കിലും ഇവയിലെല്ലാത്തിലും
തന്റേതായ കയ്യൊപ്പ് താരം പതിപ്പിച്ചിട്ടുണ്ട്.

വ്യത്യസ്തമായ കഥാപാത്രങ്ങളാണ് എപ്പോഴും രജിഷയെ തേടി എത്തുന്നത്. ഇപ്പോള്‍ തന്റെ ഭാവി വരനെകുറിച്ചുള്ള സങ്കല്‍പ്പത്തെകുറിച്ച് തുറന്ന് പറയുകയാണ് താരം. തനിയ്ക്ക് ഇല്ലാത്ത ചില ഗുണങ്ങള്‍ തന്റ ഭാവി വരന് വേണമെന്നാണ് നടി പറയുന്നത്. സംഗീതവുമായി ബന്ധമുള്ള ആളായിരിക്കണം. പൊക്കം നിര്‍ബന്ധമാണ്. കാണാന്‍ സുന്ദരനും നല്ല സ്വഭാവമുള്ള ആളുമായിരിക്കണമെന്നും രജിഷ കൂട്ടിച്ചേര്‍ത്തു.

കൂടാതെ പൃഥ്വിരാജിനോടൊപ്പം അഭിനയിക്കാനുള്ള താല്‍പ്പര്യമുണ്ടെന്നും താരം തുറന്ന് പറഞ്ഞു. പ്രൊഫെഷണലായിട്ടാണ് ഓരോ സിനിമയെയും അദ്ദേഹം നോക്കി കാണുന്നത്. മലയാളത്തില്‍ പഴയതും പുതിയതുമായ നിരവധി മികച്ച സംവിധായകരുണ്ട്.

അവരോടൊപ്പം വര്‍ക്ക് ചെയ്യുക എന്നത് എനിക്ക് ഏറ്റവും പ്രധാനമാണെന്നും രജിഷ വ്യക്ത

മാക്കി. ദിവസങ്ങള്‍ക്ക് മുമ്പ് താരം വിഷാദ രോഗത്തെക്കുറിച്ച് വെളിപ്പെടുത്തി താരം രംഗത്തെത്തിയിരുന്നു. ഞാനും ചെയ്തിട്ടുണ്ട് എന്ന് താരം തുറന്നു പറയുകയും ചെയ്തിരുന്നു.

Eng­lish sum­ma­ry; rajisha vijayan opens up her mar­riage dream

You may also like this video;