Web Desk

തിരുവനന്തപുരം

March 17, 2020, 12:32 pm

രജിത് കുമാർ കസ്റ്റഡിയിൽ

Janayugom Online

കൊറോണ ജാഗ്രത നിർദേശങ്ങൾ മറികടന്ന് വിമാനത്താവളത്തിൽ സ്വീകരണമൊരുക്കിയ സംഭവത്തിൽ രജിത് കുമാർ കസ്റ്റഡിയിൽ. ആറ്റിങ്ങലിലെ വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രജിത്തിനെ ഇന്ന് തന്നെ നെടുമ്പാശേരി പൊലീസിന് കൈമാറും.രജിത്തിന്റെ ആലുവയിലെയും ആറ്റിങ്ങലിലെയും വീടുകളിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു.

രജിത് കുമാറിന് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണം ഒരുക്കിയ സംഭവത്തിൽ പതിനൊന്നു പേർ കൂടി അറസ്റ്റിൽ. രണ്ടു പേർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. സംഭവത്തിൽ 75 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവരിൽ അൻപതോളം പേരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് രജിതിനെ സ്വീകരിക്കാന്‍ വരികയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത മുഴുവന്‍ ആളുകളേയും തിരിച്ചറിയാനുള്ള ശ്രമം പൊലീസ് തുടരുകയാണ്.

ENGLISH SUMMARY: Rajith kumar on police custody
YOU MAY ALSO LIKE THIS VIDEO