28 March 2024, Thursday

Related news

December 2, 2023
September 26, 2023
September 22, 2023
September 11, 2023
August 5, 2023
July 23, 2023
July 16, 2023
July 5, 2023
June 30, 2023
June 23, 2023

ബാങ്ക് വായ്പാ തട്ടിപ്പ് കേസ്; രാജീവ് സക്‌സേനയെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു

Janayugom Webdesk
ന്യൂഡൽഹി
September 14, 2021 12:36 pm

അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ചോപ്പർ ഇടപാട് അഴിമതിക്കേസ് പ്രതിയായ രാജീവ് സക്സേന ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ അറസ്റ്റിൽ. സക്സേനയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഡൽഹി കോടതിക്ക് മുമ്പിൽ ഉടൻ ഹാജരാക്കുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 354 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസിലാണ് സക്സേനയെ ഇ. ഡി അറസ്റ്റ് ചെയ്തത്. മോസർ ബേയർ എന്ന സ്വകാര്യ സ്ഥാപനത്തിന്റെ ഡയറക്ടർമാരാണ് കേസിലെ പ്രധാന പ്രതികൾ.

അഗസ്റ്റ വെസ്റ്റ്‌ലാൻഡിൽ നിന്ന് 12 വിവിഐപി ഹെലികോപ്റ്ററുകൾ വാങ്ങിയതുമായി ബന്ധപ്പെട്ട് 3600 കോടി രൂപയുടെ അഴിമതി കേസിൽ പ്രധാന പ്രതിയാണ് രാജീവ് സക്സേന. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായിയായ സക്സേനയെ കഴിഞ്ഞ ജനുവരി 31നാണ് ചോപ്പർ അഴിമതിയുമായി ബന്ധപ്പെട്ട് യുഎഇ ഇന്ത്യയ്ക്ക് കൈമാറിയത്.
eng­lish sum­ma­ry; Rajiv Sax­e­na arrest­ed by law enforce­ment in Bank loan fraud case
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.