രാജീവ് ശർമയുടെ അറസ്റ്റ് : പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ അപലപിച്ചു

Web Desk

ന്യൂഡൽഹി

Posted on September 19, 2020, 10:46 pm

പ്രതിരോധമേഖലയുമായി ബന്ധപ്പെട്ട രഹസ്യരേഖകൾ കൈവശം വച്ചുവെന്ന് ആരോപിച്ച് ഡൽഹിയിൽ മാധ്യമപ്രവർത്തകൻ രാജീവ് ശർമയെ അറസ്റ്റ് ചെയ്തതിനെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ അപലപിച്ചു. രാജ്യത്തെ അറിയപ്പെടുന്ന സ്വതന്ത്ര പത്രപ്രവർത്തകനും പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ അംഗവുമായ രാജീവ് ശർമയുടെ അറസ്റ്റ് ആശ്ചര്യപ്പെടുത്തുന്നതാണെന്നും ഡൽഹി പൊലീസിന്റെ തെറ്റായ അന്വേഷണ രീതികളുടെ മറ്റൊരു ഇരയാണ് അദ്ദേഹമെന്നും പൊതുവേ ഡൽഹി പൊലീസിന്റെ ട്രാക്ക് റെക്കോഡുകൾ തിളക്കമാർന്നതല്ലെന്നും പിസിഐ ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

മാധ്യമങ്ങൾക്ക് മുൻപിൽ പൊലീസ് നടത്തിയ പ്രസ്താവനകളെ വിലയിരുത്തുമ്പോൾ രാജീവ് ശർമയ്ക്കെതിരായ നടപടിയിൽ ഉന്നത കൈകടത്തലുകൾ ഉണ്ടായതായി മനസിലാക്കാൻ കഴിയുന്നുണ്ടെന്നും പിസിഐ ആരോപിച്ചു. കനയ്യകുമാർ, ഉമർഖാലിദ്, ജെഎൻയു- ജാമിയ മിലിയ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾ വിരൽചൂണ്ടുന്നത് എതിർ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള കേന്ദ്ര ശ്രമങ്ങളിലേക്കാണെന്നും പിസിഐ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

Eng­lish sum­ma­ry; rajiv shar­ma arrest updates

You may also like this video;