September 29, 2022 Thursday

Related news

September 29, 2022
September 29, 2022
September 29, 2022
September 28, 2022
September 28, 2022
September 28, 2022
September 25, 2022
September 24, 2022
September 24, 2022
September 24, 2022

രാജീവ് ശര്‍മ്മക്ക് ബിജെപിയുമായി അടുത്ത ബന്ധം

Janayugom Webdesk
ന്യൂഡല്‍ഹി
September 21, 2020 10:33 am

ഇന്ത്യന്‍ പ്രതിരോധ രഹസ്യം ചൈനയ്ക്ക് ചോര്‍ത്തി നല്‍കിയ കേസില്‍ അറസ്റ്റിലായ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ രാജീവ് ശര്‍മയ്ക്ക് ബിജെപി നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനുമായി അടുത്തബന്ധം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് വിവേകാനന്ദ ഫൗണ്ടേഷന്റെ സ്ഥാപക ഡയറക്ടര്‍. 

രാഷ്ട്രീയ നിരീക്ഷകനും നയതന്ത്ര വിദഗ്ധനുമായ രാജീവ് ശര്‍മ ഫൗണ്ടേഷന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ഔദ്യോഗിക രഹസ്യനിയമ ലംഘനത്തിന്റെപേരില്‍ രാജീവ് ശര്‍മ അറസ്റ്റിലായതിനു പിന്നാലെ ഇദ്ദേഹവുമായി ബന്ധപ്പെട്ട വെബ്പേജ് വിവേകാനന്ദ ഫൗണ്ടേഷന്‍ നീക്കം ചെയ്തു. 2014ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം വിവേകാനന്ദ ഫൗണ്ടേഷനും ബിജെപിയും തമ്മിലുള്ള ബന്ധം ദൃഢമായി. ഫൗണ്ടേഷന്‍ അംഗങ്ങളില്‍ പലരും സര്‍ക്കാരില്‍ സുപ്രധാന പദവിയിലിരിക്കുന്നവരാണ്.

ENGLISH SUMMARY: Rajiv Shar­ma has close ties with BJP‌
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.