Web Desk

നെടുങ്കണ്ടം

January 06, 2021, 8:33 pm

രാജ്കുമാര്‍ കസ്റ്റഡി മരണം; ജസ്റ്റിസ് നാരായണകുറുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

Janayugom Online

തൂക്കുപാലം ഹരിതാ ഫിനാന്‍സ് മനേജര്‍ രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട ജസ്റ്റിസ് നാരായണകുറുപ്പ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ മുഖ്യമന്ത്രിയ്ക്ക് കമ്മീഷന്‍ റിട്ടേര്‍ഡ് ജസ്റ്റീസ് നാരായണകുറുപ്പ് കൈമാറും. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തി കഴിഞ്ഞ ഒരു വര്‍ഷമായി അന്വേഷിച്ച രാജ്കുമാര്‍ കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് രാവിലെ പത്ത് മണിയോടെ കൈമാറുമെന്ന് അന്വേഷണ കമ്മീഷന്‍ പറഞ്ഞു. ഈ റിപ്പോര്‍ട്ട് മന്ത്രിസഭയുടെ മുമ്പില്‍ വെയ്ക്കും. 

ഹരിതാ ഫിനാന്‍സ് മാനേജര്‍ രാജ്കുമാറിന്റെ മരണം കസ്റ്റഡിയില്‍ നിന്നേറ്റ പൊലീസ് മര്‍ദ്ധനത്തെ തുടര്‍ന്നെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷന്‍ അവസാന ഘട്ട പരിശോധന എന്ന നിലയില്‍ നെടുങ്കണ്ടത്ത് പറഞ്ഞിരുന്നു. രാജ് കുമാറിന്റെ അറസ്റ്റിലേക്കും കസ്റ്റഡിയിലേക്കും പിന്നെ മരണത്തിലേക്കും നയിച്ച സാഹചര്യങ്ങളും വസ്തുതകളും പരിശോധിച്ചു. രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഉത്തരവാദിത്തപ്പെട്ട ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ഉണ്ടായിട്ടുള്ള വീഴ്ചകള്‍, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെല്ലാം മുന്‍കരുതല്‍ നടപടി സ്വീകരിക്കണം.സാന്ദര്‍ഭികമായി ഉയര്‍ന്ന് വരുന്ന മറ്റ് വിഷയങ്ങള്‍ എന്നിവയാണ് കമ്മീഷന്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി പരിശോധിച്ച് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രാജ്കുമാര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് 70 ഓളം സാക്ഷികളെ ഇതുവരെ തെളിവെടുപ്പ് നടത്തി. അന്വേഷണത്തില്‍ എസ് ഐ മുറിയില്‍ വെച്ചും ഒന്നാം നിലയിലെ വിശ്രമമുറിയില്‍ വെച്ചും മര്‍ദ്ധിച്ചതായുള്ള സാക്ഷികളുടെ മൊഴികള്‍ വസ്തുതാപരമാണന്ന് മനസ്സിലായി. ഹരിത സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതിയായ സ്തീയെ പീഠിപ്പിച്ചുവെന്നുള്ള പരാതിയുടെയും നിജസ്ഥിതി പരിശോധിച്ചു. 2019 ജൂലൈ 21 നാണ് പീരുമേട് സബ് ജയിലില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന രാജ്കുമാര്‍ മരണപ്പെടുന്നത്. കസ്റ്റഡി മരണത്തില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ പല പോരായ്മകളും കണ്ടെത്തിയതിനെ തുടര്‍ന്ന് റി പോസ്റ്റ്‌മോര്‍ട്ടം കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് നടത്തി. 

അന്വേഷണ കമ്മീഷന്റെ ആവശ്യപ്രകാരം റി പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത് അപൂര്‍വ്വമാണ്. ഇതിന്‍പ്രകാരം ആദ്യ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതില്‍ പാകപ്പിഴ ഉണ്ടായതായി കണ്ടെത്തിയിരുന്നു.പീരുമേട് ജയില്‍, നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ വിശ്രമമുറി, പോലീസ് സ്റ്റേഷനിലെ എസ്ഐയുടെ മുറികള്‍ തുടങ്ങി വിവിധ മുറികള്‍, നെടുങ്കണ്ടം താലൂക്ക് ആശുപത്രി തുടങ്ങിയിടങ്ങളില്‍ അന്വേഷണ കമ്മീഷന്‍ നേരിട്ടെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

ENGLISH SUMMARY:Rajkumar dies in cus­tody; Jus­tice Narayana Kurup will sub­mit the report of the commission
You may also like this video