രാജ്കുമാറിന്റെ മൃതദേഹം റീപോസ്റ്റ്‌മോര്‍ട്ടം നടത്തി

Web Desk
Posted on July 29, 2019, 8:10 pm

തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡിമരണത്തിനിരയായ രാജ്കുമാറിന്റെ മൃതദേഹം റീപോസ്റ്റ്‌മോര്‍ട്ടം നടത്തി. പരിശോധനയില്‍ മര്‍ദനമേറ്റതിന്റെ കൂടുതല്‍ നിര്‍ണ്ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചു.

രാജ്കുമാറിന്റെ നെഞ്ചിന്റേയും തുടയുടേയും വയറിന്റേയും ഭാഗത്ത് കൂടുതല്‍ പരിക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, കാലുകള്‍ ബലമായി അകത്തിയതിന്റെ പരിക്കുകളും റീപോസ്റ്റ്‌മോര്‍ട്ടത്തിലൂടെ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്.

ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും അതിനെ തുടര്‍ന്നുണ്ടായ അണുബാധയിലൂടെ ന്യൂമോണിയ ബാധിച്ചതാണ് മരണകാരണമെന്നുമാണ് നേരത്തെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, അണുബാധയുടെ തോത് മനസിലാക്കാന്‍ രാജ്കുമാറിന്റെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലങ്ങള്‍ വന്നതിന് ശേഷം മാത്രമേ ന്യൂമോണിയ സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂ.

You May Also Like This: