September 28, 2022 Wednesday

Related news

September 27, 2022
September 27, 2022
September 26, 2022
September 26, 2022
September 26, 2022
September 26, 2022
September 26, 2022
September 25, 2022
September 25, 2022
September 25, 2022

‘യുഡിഎഫ് വന്നിരുന്നെങ്കില്‍ മന്ത്രിമാരെ സമുദായങ്ങള്‍ വീതിച്ച് നല്‍കിയേനെ’; മന്ത്രിസഭാ രൂപീകരണത്തെ പ്രശംസിച്ച്‌ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

Janayugom Webdesk
തിരുവനന്തപുരം
May 19, 2021 5:48 pm

പുതുമുഖങ്ങള്‍ നിറഞ്ഞ എല്‍ഡിഎഫിന്റെ മന്ത്രിസഭാ രൂപീകരണത്തെ പ്രശംസിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ വന്നപ്പോ ഒരൊറ്റ സാമൂദായിക സംഘടനകള്‍ ഞങ്ങള്‍ക്ക് പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ട് വന്നില്ല. സ്വാഭാവികമായും അത് കണ്ടുപഠിക്കണം. ഒരു മുന്നണിയിലോ ഒരു പ്രസ്ഥാനത്തിലോ മാതൃകാപരമായി എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനെ നിഷേധിക്കേണ്ട കാര്യമില്ലെന്നും നേരെ മറിച്ച്‌ ഇവിടെ യുഡിഎഫ് ആയിരുന്നു വന്നതെങ്കില്‍ അതിശക്തമായ സമ്മര്‍ദ്ദങ്ങള്‍ വന്നേനെയെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.

സാമൂഹിക സംഘടനകളുമായി കോണ്‍ഗ്രസിന് ഇടതുപക്ഷത്തേക്കാള്‍ കൂടുതല്‍ ബന്ധവും സഹകരണവുമൊക്കെയുണ്ട്. സ്വാഭാവികമായി അത് പ്രത്യേകം പരാമര്‍ശിക്കേണ്ട കാര്യമാണ്.ഇന്നിപ്പോ കേരളത്തില്‍ ഐക്യജനാധിപത്യമുന്നണിയാണ് അധികാരത്തില്‍ വന്നിരുന്നതെങ്കില്‍ സ്വാഭാവികമായും എന്‍എസ്എസ് അടക്കം രംഗത്തുവരും. എസ്എന്‍ഡിപിയും അതുപോലെത്തന്നെ ലത്തീന്‍ കത്തോലിക്ക സഭ വരും. അപ്പോള്‍ അത്തരം ആളുകളുടെ ഒരു സമ്മര്‍ദ്ദം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പലപ്പോഴും വഴങ്ങിക്കൊടുക്കേണ്ടതായി വന്നിട്ടുണ്ട്. പക്ഷേ, ഞങ്ങളുതന്നെ അത് ഇന്നലെയും മിനിഞ്ഞാന്നുമായൊക്കെ ചര്‍ച്ച ചെയ്തിട്ടുണ്ട്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ വന്നപ്പോ ഒരൊറ്റ സാമൂദായിക സംഘടനകള്‍ ഞങ്ങള്‍ക്ക് പ്രാതിനിധ്യം വേണമെന്നോ ഞങ്ങളെ എടുത്തില്ലെന്നോ പറഞ്ഞ് ഒരക്ഷരം ഉരിയാടിയിട്ടില്ല. സ്വാഭാവികമായും അത് കണ്ടുപടിക്കേണ്ട കാര്യം തന്നെയാണ്. ഏതെങ്കിലും ഒരു മുന്നണിയിലോ ഒരു പ്രസ്ഥാനത്തിലോ മാതൃകാപരമായി എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനെ നിഷേധിക്കേണ്ട കാര്യമില്ല. ഏതെങ്കിലും ഒരു സാമുദായിക സംഘടന മന്ത്രിമാരെ തെരഞ്ഞെടുത്തതിലോ, അല്ലെങ്കില്‍ മന്ത്രിമാരെ അവരുടെ സമുദായത്തിന് ഭാഗിച്ചുകൊടുത്തുവെന്നോ ഒരു അപശബ്ദം ആരും മുഴക്കിയില്ല.

നേരെ മറിച്ച്‌ ഇവിടെ യുഡിഎഫ് ആയിരുന്നു വന്നതെങ്കില്‍ അതിശക്തമായ സമ്മര്‍ദ്ദങ്ങള്‍ വന്നേനെ. എന്തെല്ലാം പത്രവാര്‍ത്തകള്‍ വന്നേനെ. ചാനല്‍ ചര്‍ച്ചകള്‍ വന്നേനെ അതില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ഞാന്‍ അഭിനന്ദിക്കുകയാണ്. കാരണം അത്തരം ഒരു തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്കും അവര്‍ വിധേയരാകാറില്ല. ഇത് കോണ്‍ഗ്രസിന് മാതൃകയാക്കാം.

Eng­lish sum­ma­ry: Raj­mo­han Unnithan con­grat­u­lates new LDF Cabinet
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.