ഇമ്രാന്‍ ഖാന് തീവ്രവാദത്തെക്കുറിച്ച്‌ പറയാന്‍ ഒരു അവകാശവുമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്

Web Desk
Posted on February 22, 2019, 6:17 pm

ന്യൂഡല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തെ അപലപിക്കാത്ത പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് തീവ്രവാദത്തെക്കുറിച്ച്‌ പറയാന്‍ ഒരു അവകാശവുമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്.  പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവന്‍ നഷ്ടമായ സംഭവത്തില്‍ അനുശോചനം പോലും രേഖപ്പെടുത്താന്‍ തയാറാകാതിരുന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രിക്കെ തിരെയാണ് വിമർശനം

ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വിമര്‍ശനങ്ങള്‍. പുല്‍വാമയിലെ ഭീകരാക്രമണത്തിന് ഇന്ത്യ കുറ്റം ചുമത്തുന്നത് പാകിസ്ഥാനെയാണ്. എന്നാല്‍, പാകിസ്ഥാന് ഇക്കാര്യത്തില്‍ ഒരു പങ്കുമില്ലെന്നതരത്തിലാണ് ഇമ്രാന്‍ ഖാന്റെ വാദം.