ന്യൂഡല്‍ഹിയിലെ ഏറ്റവും പ്രധാനപ്പെട്ട പാതയായ രാജ്പഥ് ഇന്നുമുതല്‍ കര്‍ത്തവ്യ പഥ് എന്ന് അറിയപ്പെടും. ഇന്ന് വൈകുന്നേരം 7 മണിക്ക് കര്‍ത്തവ്യപഥ്ന്റെ ഉദ്ഘാടനവും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമാ അനാച്ഛാദനവും പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍വഹിക്കും. കോളനി വാഴ്ചയുടെ ശേഷിപ്പുകള്‍ തുടച്ചുനീക്കി അടിമത്ത മനോഭാവം ഇല്ലാതാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനമാണ് പേരുമാറ്റത്തിന് പിന്നിലെ കാരണം. ബ്രിട്ടിഷ് ഭരണകാലത്ത് ‘കിങ്സ്വേ’ എന്ന് അറിയപ്പെട്ടിരുന്ന രാജ് പഥാണ് ഇന്നുമുതല്‍ കര്‍ത്തവ്യ പഥായി അറിയപ്പെടുക.
സ്വാതന്ത്ര്യത്തിനുശേഷം കിങ്സ്വേയുടെ ഹിന്ദി രൂപമായ രാജ്പഥ് എന്നായി മാറി. ഇപ്പോള്‍ പേരിലെ ബ്രിട്ടിഷ് സ്വാധീനം ഒഴിവാക്കുന്നതിന്റെ ഭാഗമായാണു ‘കര്‍ത്തവ്യപഥ്’ എന്നാക്കി മാറ്റിയത്. 13,500 കോടി രൂപയുടെ സെന്‍ട്രല്‍ വിസ്റ്റ വികസന പദ്ധതികളുടെ ഭാഗമായാണു 608 കോടി രൂപ ചിലവഴിച്ച് ഇന്ത്യ ഗേറ്റ്, വിജയ് ചൗക്ക് പ്രദേശങ്ങള്‍ മോടിപിടിപ്പിക്കാനുള്ള പദ്ധതി കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആരംഭിച്ചത്.
English summary; rajpath renamed as karthavya path
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.