October 4, 2022 Tuesday

Related news

October 4, 2022
October 3, 2022
October 2, 2022
October 2, 2022
October 1, 2022
September 30, 2022
September 30, 2022
September 29, 2022
September 29, 2022
September 29, 2022

രാജ്യസഭ തെരഞെടുപ്പ് ; കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി മുഖ്തർ നഖ്വിയെ ഒഴിവാക്കി, ബിജെപിയില്‍ അതൃപ്തി പുകയുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
May 31, 2022 9:47 am

രാജ്യസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പ്രഖ്യാപനം കോൺഗ്രസിലെ പൊത്തിത്തെറി പോലെ ഭരണക്ഷിയായ ബിജെപിയിലും അതൃപ്തിക്ക് കാരണമായിട്ടുണ്ട്. 15 സംസ്ഥാനങ്ങളിലെ 57 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 16 പേരുടെ പട്ടികയാണ് കഴിഞ്ഞ ദിവസം ബി ജെ പി പുറത്തുവിട്ടത്. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ, മഹാരാഷ്ട്രയിലെ വാണിജ്യ വകുപ്പ് മന്ത്രി പിയൂഷ് ​ഗോയൽ തുടങ്ങിയവരാണ് പട്ടികയിൽ ഇടം പിടിച്ച പ്രമുഖർ.

കർണാടകയിൽ നിന്നാണ് നിർമ്മല മത്സരിക്കുന്നത്. പിയൂഷ് ഗോയൽ മഹാരാഷ്ട്രയിൽ നിന്നും. പ്രതീക്ഷപ്പെട്ടിരുന്നതിൽ ഒഴിവാക്കപ്പെട്ട പേര് കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി മുഖ്തർ നഖ്വിയുടേതാണ്. ഝാർഖണ്ഡിൽ നിന്നുള്ള എം പിയാണ് നഖ്ലി. എന്നാൽ ഇക്കുറി ആദിത്യ സിൻഹയ്ക്കാണ് ബി ജെ പി സീറ്റ് അനുവദിച്ചത്. മുൻ കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കർ, എംജെ അക്ബർ, സുരേഷ് പ്രഭു, വിനയ് സഹസ്രബുദ്ധ സയദ് സഫര് ഇസ്ലാം തുടങ്ങിയ നേതാക്കളുടെ പേരുകളും ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

രാജസ്ഥാനിൽ നിന്നും ഗൻഷ്യാം തിവാരിക്ക് സീറ്റ് നൽകിയത് വസുന്ധര രാജെ ക്യാമ്പിനെ ചൊടിപ്പിച്ചിട്ടുണ്ട്. വസുന്ധര രാജെയോട് തെറ്റി പിരിഞ്ഞ് പാർട്ടി വിട്ട നേതാവായിരുന്നു ഗൻഷ്യാംഅതിനിടെ കേന്ദ്ര സ്റ്റീൽ മന്ത്രി ആർ സി പി സിംഗിന് ജെ ഡി യു സീറ്റ് നിഷേധിച്ചതോടെ ബി ജെ പി-നീതീഷ് ബന്ധത്തിൽ വലിയ വിള്ളൽ ഉണ്ടായിരിക്കുകയാണെന്ന വ്യക്തമായ സൂചനയാണ് പുറത്തുവന്നിരിക്കുന്നത്. കേന്ദ്ര മന്ത്രിസഭയിൽ ജെ ഡി യുവിന്റെ ഏക പ്രതിനിധിയാണ് ആർ സി പി സിംഗ്. ബി ജെ പിയുമായി അടുത്ത ബന്ധം പുലർത്തുന്ന സിംഗും നിതീഷും കഴിഞ്ഞ കുറച്ച് നാളുകളായി സ്വരചേർച്ചയിൽ ആയിരുന്നില്ല. സീറ്റ് നിഷേധിക്കപ്പെട്ടതോടെ സിംഗ് കേന്ദ്ര മന്ത്രിസഭയിൽ നിന്നും ഒഴിവാക്കപ്പെടും.

സിംഗും നഖ്വിയും ഒഴിവാക്കപ്പെടുന്നതോടെ മന്ത്രിസഭ പുനഃസംഘടന ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം കേരളത്തിൽ നിന്ന് ഇത്തവണ അൽഫോൺസ് കണ്ണന്താനത്തിന് അവസരം നിഷേധിക്കപ്പെട്ടതോടെ രാജ്യസഭയിലെ മലയാളി സാന്നിധ്യം വി മുരളീധരൻ മാത്രമായി ചുരുങ്ങി. നേരത്തേ രാജസ്ഥാനിൽ നിന്നുള്ള എംപിയായിരുന്നുഅൽഫോൺസ് കണ്ണന്താനം ഇക്കുറി സംസ്ഥാനത്ത് ഒരു ഒരു സീറ്റിൽ വിജയിക്കാനുള്ള അംഗസംഖ്യ മാത്രമേ ബി ജെ പിക്കുള്ളൂവെന്നത് ചൂണ്ടിക്കാട്ടിയാണ് അൽഫോൺസ് കണ്ണന്താനത്തെ തഴഞ്ഞത്.

മധ്യപ്രദേശില്‍ നിന്ന് കവിതാ പതിദാര്‍,മഹാരാഷ്ട്രയില്‍ നിന്ന് ഡോ. അനില്‍ സുഖ്‌ദേവ്റാവു,രാജസ്ഥാനില്‍ നിന്ന് ഘന്‍ശ്യാം തിവാരി, ഉത്തര്‍പ്രദേശില്‍ നിന്ന് ലക്ഷ്മികാന്ത് ബാജ്പേയ്, രാധാ മോഹന്‍ അഗര്‍വാള്‍, സുരേന്ദ്ര സിംഗ് നഗര്‍, ബാബുറാം നിഷാദ്, ദര്‍ശന സിംഗ്, സംഗീത യാദവ് ഉത്തരാഖണ്ഡില്‍ നിന്ന് കല്‍പ്പന സൈനി, ബിഹാറില്‍ നിന്ന് സതീഷ് ചന്ദ്ര ദുബെ, ഹരിയാനയില്‍ നിന്ന് ശംഭു ശരണ്‍ പട്ടേല്‍, കൃഷന്‍ ലാല്‍ പന്‍വാര്‍ എന്നിവരാണ് ബി ജെ പിയുടെ മറ്റ് സ്ഥാനാർത്ഥികൾ.

Eng­lish Summary:Rajya Sab­ha elec­tions; Union Minor­i­ty Affairs Min­is­ter Mukhtar Naqvi has been sacked and dis­con­tent is sim­mer­ing in the BJP

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.