തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ്

Web Desk
Posted on March 08, 2018, 9:07 am

ന്യൂ​ഡ​ൽ​ഹി: ബി​ഡി​ജ​ഐ​സ് ചെ​യ​ർ​മാ​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി രാ​ജ്യ​സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​മെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഒ​ഴി​വു​വ​രു​ന്ന സീ​റ്റി​ൽ​നി​ന്ന് തു​ഷാ​റി​നെ ബി​ജെ​പി ടി​ക്ക​റ്റി​ൽ രാ​ജ്യ​സ​ഭ​യി​ൽ എ​ത്തി​ക്കു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. വി​വ​രം ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വം തു​ഷാ​റി​നെ അ​റി​യി​ച്ച​താ​യും മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

എ​ൻ​ഡി​എ മു​ന്ന​ണി​യി​ൽ​നി​ന്ന് അ​ർ​ഹി​ക്കു​ന്ന പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ബി​ഡി​ജ​ഐ​സ് നേ​തൃ​ത്വം പ​ല​ത​വ​ണ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. പ​ല ത​വ​ണ ഇ​ട​തു​മു​ന്ന​ണി​യോ​ട് അ​ടു​ക്കു​ന്ന സൂ​ച​ന​പോ​ലും എ​സ്എ​ൻ​ഡി​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നും ന​ൽ​കി. ഇ​തി​നി​ടെ​യാ​ണ് ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന്‍റെ ഇ​ട​പെ​ട​ൽ.