കേരളത്തില്‍ രാജ്യസഭ ഉപതിരഞ്ഞെടുപ്പ് ഓഗസ്റ്റ് 24‑ന്

Web Desk

തിരുവനന്തപുരം

Posted on July 30, 2020, 1:43 pm

എം പി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടര്‍ന്ന് രാജ്യസഭയില്‍ ഉണ്ടായ ഒഴിവിലേയ്ക്ക് അടുത്ത മാസം ഉപതെരഞ്ഞെടുപ്പ് നടക്കും. അടുത്ത മാസം 24 ന് തെരഞ്ഞടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഫല പ്രഖ്യാപനവും അന്ന് വൈകിട്ട് നടക്കും.

കേരളത്തിന് പുറമേ യു പിയില്‍ നിന്നുളള ബേനി പ്രസാദ് വര്‍മ്മയുടെ മരണത്തെ തുടര്‍ന്നുളള ഉപതെരഞ്ഞടുപ്പും ഇതോടൊപ്പം നടക്കും. ഓഗസ്റ്റ് 1 ന് ഉപതെരഞ്ഞെടുപ്പിനുളള വിഞ്ജാപനം പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 13. സൂക്ഷ്മ പരിശോധന 14 ന് നടക്കും. പത്രിക പിൻവലിക്കാനുളള അവസാന തിയതി ഓഗസ്റ്റ് 17. 24 ന് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4 മണി വരെയായിരിക്കും. അഞ്ച് മണിക്ക് വോട്ടെണ്ണും.

ENGLISH SUMMARY: RAJYASABHA ELECTION IN KERALA ON AUGUST 24

YOU MAY ALSO LIKE THIS VIDEO