June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

തന്നെ വലിച്ചിഴച്ചു, ഒന്നരവയസ്സുകാരി മകളെ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തി; ഭർത്താവ് അഗ്നിക്കിരയാക്കിയ രാഖിയുടെ മരണമൊഴിയിൽ ഞെട്ടി നാട്ടുകാർ, സംഭവത്തിൽ ദുരൂഹത

By Janayugom Webdesk
February 17, 2020

മദ്യപിച്ചെത്തിയ ഭർത്താവിന്റെ കൊടുംക്രൂരതയാണ് രാഖിയെന്ന നഴ്സിന്റെ ജീവൻ കവർന്നത്. ഭർത്താവ് അഗ്നിയ്ക്കിരയാക്കിയ രാഖി ചികിത്സയിലിരിക്കെയാണ് മരിച്ചത്. എന്നാൽ മരിക്കും മുമ്പ് തനിക്ക് എന്താണ് സംഭവിച്ചതെന്ന രാഖിയുടെ തുറന്ന് പറച്ചിലിൽ ഞെട്ടിയിരിക്കുകയാണ് കണ്ണൂരിലെ ചാലഗ്രാമം. ഭർത്താവ് സന്ദീപ് തന്നെയാണ് തന്നെ തീകൊളുത്തിയതെന്നാണ് രാഖി മജിസ്ട്രേറ്റിനു നൽകിയ മരണമൊഴി. അപകടം സംഭവിച്ച രാഖിയെ രണ്ടാഴ്ച മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മദ്യപിച്ചെത്തിയ സന്ദീപ് തന്നെ ആക്രമിക്കുകയും വീടിന്റെ പുറത്ത് വരാന്തയിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുപോയ ശേഷം തീകൊളുത്തുകയും ആയിരുന്നുവെന്നാണ് രാഖി പറഞ്ഞത്. മരഫർണ്ണിച്ചർ പോളിഷിനായി ഭർത്താവ് ഉപയോഗിക്കുന്ന തിന്നർ ദേഹത്തൊഴിച്ചായിരുന്നു തീകൊളുത്തിയത്.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സന്ദീപിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുടുംബ വഴക്കിനെ തുടർന്നുണ്ടായ തർക്കത്തിൽ രാഖി ആത്മഹത്യയ്ക്കു ശ്രമിച്ചുവെന്നാണ് ഇയാൾ നൽകിയ മൊഴി. എന്നാൽ ഭർത്താവ് ടിന്നറുപയോഗിച്ചു സിഗരറ്റ് ലൈറ്റുക്കൊണ്ടു തീകൊളുത്തിയെന്നാണ് രാഖിയുടെ മൊഴി. മൊഴികളിലെ വൈരുദ്ധ്യം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. സന്ദീപിന്റെ പേര് പറഞ്ഞാൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ കൊല്ലും എന്ന് ആശുപത്രിയിലെത്തിച്ചവർ തന്നെ ഭീഷണിപ്പെടുത്തിയതായും രാഖി മൊഴിയിൽ പറയുന്നു.

അതുകൊണ്ടാണ് ആദ്യം ഭർത്താവാണ് തീ കൊളുത്തിയതെന്ന് പറയാതിരുന്നതെന്നും എന്നാൽ കൂടുതൽ ദിവസം ജീവിച്ചിരിക്കില്ല എന്ന് മനസ്സിലാക്കിയതു കൊണ്ടാണ് മരണമൊഴി നൽകിയത്. താൻ ഒരു നഴ്സ് ആയത് കൊണ്ടു തന്നെ ഡോക്ടറുടെ സംസാരത്തിൽ നിന്ന് തന്റെ ആരോഗ്യ നിലയെക്കുറിച്ച് ബോധ്യമായെന്നും രാഖി വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വ്യക്തത വരാൻ വിശദമായ അന്വേഷണം ആവശ്യമാണെന്നും അന്വേഷണം ആരംഭിച്ചതായും ഔദ്യോഗിക വൃന്തങ്ങൾ അറിയിച്ചു.

Eng­lish Sum­ma­ry: Rakhi’s dea th in kannur.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.